ശബരിമല: യോഗം നാളെ; പമ്പയിൽ സോപ്പ് ഉപയോഗിച്ചുള്ള സ്നാനം പാടില്ല
ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നാളെ (2) ഉച്ചയ്ക്ക് 12.30ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ പന്തളം ദേവസ്വം ഹാളില്‍ അവലോകനയോഗം ചേരും. ദേവസ്വം പ്രസിഡന്റ്, ജില്ലാ കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
അതേസമയം, പമ്പാ നദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള സ്നാനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുമായതിനാലാണ് സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള സ്നാനം നിരോധിച്ചത്.