Monday, May 06, 2024
 
 
⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം ⦿ ലൈഫ് ഗാര്‍ഡ് നിയമനം ⦿ ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി ⦿ ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ ⦿ കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – കലക്ടര്‍ ⦿ ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ⦿ സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം ⦿ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്‌ഷോപ് ⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ
News

ദേശീയ പണിമുടക്ക്: കേരളത്തില്‍ പൂര്‍ണം, പൊതുഗതാഗതം നിശ്ചലം

26 November 2020 02:12 PM

ദേശീയ പണിമുടക്ക് സംസ്ഥാനത്തും പൂര്‍ണ്ണം. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടന്നു. കൊച്ചി മെട്രോ ഒഴികെ പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല.

ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകള്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സി ശബരിമല സര്‍വീസ് മാത്രമാണ് നടത്തിയത്. 4800 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് 17 പേര്‍ മാത്രം. വ്യവസായ നഗരമായ കൊച്ചിയെയും പണിമുടക്ക് കാര്യമായി ബാധിച്ചു. മലബാറില്‍ പണിമുടക്ക് പൂര്‍ണ്ണമായി. വാണിജ്യ കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. എ.ഐ.ടി.യു.സി, എ.ഐ.സി.സി.ടി.യു, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.യു.സി.സി, ഐ.എന്‍.ടി.യു.സി, എച്ച്‌.എം.എസ്, എസ്.ഇ.ഡബ്ല്യൂ.എ, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ പത്ത് ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ക്കും തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 25 കോടി തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ അറിയിച്ചു. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration