Saturday, September 21, 2024
 
 

ലോക്ക്ഡൗണ്‍ നീട്ടി : ജൂണ്‍ എട്ടു മുതല്‍ നിരവധി ഇളവുകള്‍

the indian state the indian state
30 May 2020 07:43 PM

ന്യൂഡല്‍ഹി • കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അതേസമയം, ജൂണ്‍ എട്ടുമുതല്‍ നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കാം.

ഹോട്ടലുകള്‍, റെസ്റോറന്റുകള്‍ എന്നിവയ്ക്ക് ആരോഗ്യ വകുപ്പിന്റെ മാര്‍ഗരേഖ അനുസരിച്ച്‌ തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‌ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തിലായിരിക്കും തീരുമാനിക്കുക. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മുതല്‍ രാവിലെ 5 മണിവരെയാണ് യാത്രാ നിരോധനം.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്‌ മൂന്നാം ഘട്ടത്തില്‍ തീരുമാനമെടുക്കും. മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാ തിയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങള്‍ പരിശോധിച്ച്‌ മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കാം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration