Saturday, September 21, 2024
 
 

മുന്‍ രാഷ്‌ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു

the indian state the indian state
31 August 2020 08:09 PM

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മരണം. മകന്‍ അഭിജിത് മുഖര്‍ജി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ബംഗാളില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും ഇദ്ദേഹത്തിനുണ്ട്.

ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യ യു എസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതും പ്രണബ് മുഖര്‍ജിയാണ്

2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്ബോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ നടപ്പിലാക്കി ജന ശ്രദ്ധ നേടിയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration