Saturday, September 21, 2024
 
 

അഹമ്മദ് പട്ടേല്‍ അന്തരിച്ചു

the indian state the indian state
25 November 2020 08:55 AM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. ഇന്ന് വെളുപ്പിനെ മൂന്നരയോടെയാണ് 71-കാരനായ പട്ടേല്‍ വിടവാങ്ങിയത്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശയമായ പട്ടേലിനെ പത്തു ദിവസം മുമ്ബാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി എന്ന നിലയിലാണ് പട്ടേലിന്റെ നേതൃമികവ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്. മകന്‍ ഫൈസല്‍ പട്ടേലാണ് വെളുപ്പിനെ നാല് മണിയോടെ മരണ വിവരം അറിയിച്ചത്. കോണ്‍ഗ്രസ് ട്രെഷറര്‍ കൂടിയാണ്.

മൂന്നു തവണ ലോക്സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പട്ടേല്‍ ഇതുവരെ ഒരു മന്ത്രിസഭയിലും അംഗമായിരുന്നിട്ടില്ല. എന്നാല്‍ ഏതാനും പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അണിയറ നീക്കങ്ങള്‍ മുഴുവന്‍ ചുറ്റിത്തിരിഞ്ഞിരുന്നത് പട്ടേലിനെ കേന്ദ്രീകരിച്ചായിരുന്നു. പാര്‍ട്ടിയുടെ ട്രബിള്‍ ഷൂട്ടറും ക്രൈസിസ് മാനേജറും ഫണ്ട് മാനേജറും തുടങ്ങി അഹമദ് പട്ടേലിന് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ നിരവധിയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration