Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

സഞ്ചാരികളുടെ മനംനിറയ്ക്കും മൂന്നാര്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി

01 September 2023 11:15 PM

മഞ്ഞു വീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടിസിയുടെ തകര്‍പ്പന്‍ സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം. 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറഞ്ഞ് യാത്ര ചെയ്യാനാണ് കെ.എസ്.ആര്‍.ടിസി അവസരം ഒരുക്കുന്നത്.


\"\"


ഓണാവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമൊരുക്കുക കൂടിയാണ് കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിംഗ് സഫാരികള്‍. മൂന്നാര്‍ മുതല്‍ മാട്ടുപ്പെട്ടിയും കുണ്ടളയും പിന്നിട്ട് ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്രയെങ്കില്‍ തേയിലക്കാടുകളുടെ അതിമനോഹര കാഴ്ചകളും മലയിടക്കുകളുടെ സൗന്ദര്യവും മഞ്ഞും വിശാലമായ റോഡുകളുമുള്‍പ്പെടുന്ന താഴ്വാരങ്ങളിലൂടെ സഞ്ചരിച്ച് ആനയിറങ്കലും പൂപ്പാറയും ചതുരംഗപ്പാറയുമൊക്കെ കണ്ടുമടങ്ങുന്നതാണ് രണ്ടാമത്തെ യാത്ര.


\"\"


വിനോദസഞ്ചാരത്തിനായി എത്തുന്നവരുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി ഓരോ റൂട്ടുകളും ഒരുക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ സൈറ്റ് സീയിംഗ് ട്രിപ്പിനായി ഇവിടെ എത്തുന്നുണ്ട്. പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഈ ട്രിപ്പുകള്‍ക്ക്. രാവിലെ 9 മണിയ്ക്ക് മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 5 മണിയോടെ തിരികെ മൂന്നാറില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.


\"\"

മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍മാരായ കെപി മുഹമ്മദ്, കെ.ആര്‍ ഷിജു, എ.ഇ ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമായ സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ഒരുക്കുന്നത്. ഒരു വണ്ടിയില്‍ 50 പേര്‍ക്കാണ് യാത്ര സൗകര്യം. ഒമ്പത് സ്ഥലങ്ങള്‍ ഒറ്റ ദിവസംകൊണ്ട് കാണാനും ഫോട്ടോ എടുക്കാനും ഓരോ ഇടങ്ങളിലും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയം ചിലവഴിക്കാനും സാധിക്കും.


ആനയിറങ്കല്‍, മലയിക്കള്ളന്‍ ഗുഹ, ഓറഞ്ച് തോട്ടം, സ്‌പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ, ടീ മ്യൂസിയം, കുണ്ടള, ഇക്കോപോയിന്റ്, മാട്ടുപെട്ടി തുടങ്ങിയ പ്രകൃതിമനോഹര സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാം. വിദേശികളും തദ്ദേശീയരും സൈറ്റ് സീയിംഗ് ട്രിപ്പിന്റെ ഭാഗമായി മൂന്നാറില്‍ എത്തുന്നുണ്ട്. തേയില നുള്ളുന്നതും തേയിലയുടെ ഉല്‍പാദനവും നേരില്‍ കാണാനും സുഗന്ധവ്യഞ്ജനങ്ങളുടെ വിളവു മുതല്‍ ഉല്‍പാദനവും വിപണനവും വരെ കാണാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായും നിരവധി ആളുകള്‍ മൂന്നാറിലേക്ക് എത്തുന്നുണ്ട്. കെ.എസ്.ആര്‍ടിസിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ വിനോദസഞ്ചാരികള്‍ക്ക് സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ആസ്വദിക്കാം. വിശദവിവരങ്ങള്‍ക്കും യാത്ര ബുക്ക് ചെയ്യാനും ഫോണ്‍: 9447331036, 9446929036, 9895086324.


 


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration