സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് തീയതി നീട്ടി
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ഇടുക്കി, കോട്ടയം, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, വയനാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് (TDC offline & online), Weekend PCM കോഴ്സ് എന്നിവയിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 7 വരെ രജിസ്റ്റർ ചെയ്യാം. ക്ലാസുകൾ ജൂലൈ 9ന് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: www.kscsa.org, 8281098863.