ബി.എഫ്.എ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്സ് കാളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) 2023-2024 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 26 മുതൽ ജൂലൈ 07 വരെ www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി നൽകാം.
പ്ലസ് ടു വോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്റ്റസും പ്രസ്തുത വെബ് സൈറ്റിൽ നിന്നും ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി (internet banking/UPI Payments/Credit or Debit Card) അപേക്ഷയോടൊപ്പം അടയ്ക്കാം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2561313.