Saturday, September 21, 2024
 
 

ഭിന്നശേഷിക്കാർക്കുള്ള ഭവനവായ്പ ‘മെറിഹോം’ ഉദ്ഘാടനം ഇന്ന്

03 May 2023 08:45 PM

സ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ ദിന പരിപാടിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുന്നു. മെറിഹോം എന്ന പേരിൽ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനാണ് വായ്പ നൽകുന്നത്. മെയ് നാലിന് ഉച്ച 2 മണിക്ക് ആക്കുളം NISH ഓഡിറ്റോറിയത്തിൽ നടക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പരിപാടിയിൽ മെറിഹോം പദ്ധതിയുടെ ആദ്യ ചെക്ക് സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്യും. കടകംപ്പള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ എം.വി. ജയാഡാളി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ ജില്ലകളിൽ വിപുലമായ ലോൺ മേളകൾ സംഘടിപ്പിച്ച്  അർഹരായ ഭിന്നശേഷിക്കാർക്ക് ഹോംലോണുകൾ ലഭ്യമാക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration