Monday, April 29, 2024
 
 
⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി
News

സംസ്ഥാന ക്ഷീര കർഷക സംഗമം ഫെബ്രുവരി 10 മുതൽ 

20 January 2023 11:35 AM

കൃഷിയിട സന്ദർശനത്തിന് ക്ഷീര വകുപ്പ് മന്ത്രി


ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീര കർഷക സംഗമം ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 10 മുതൽ 16 വരെ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്ഷീര കർഷക സംഗമത്തിന് വേദിയാകും.


ഫെബ്രുവരി 10ന് മാടക്കത്തറ, താന്ന്യം ഗ്രാമപഞ്ചായത്തുകളിലെ ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യും. 160 സ്റ്റാളുകളോടെ സജ്ജമാക്കിയ എക്സ്പോ 11ന് ഉദ്ഘാടനം ചെയ്യും. ടെക്നിക്കൽ സെഷൻ, വനിത സംരംഭകത്വ ശില്പശാല, ജീവനക്കാർക്കുള്ള ശില്പശാല, മുഖാമുഖം, കലാസന്ധ്യ എന്നീ പരിപാടികളോടെ സംഗമം 16ന് വൈകീട്ട് സമാപിക്കും.


ക്ഷീരസംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേത്യത്വത്തിൽ ക്ഷീര കർഷകരുടെ ഫാമുകൾ സന്ദർശിക്കും. ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ, നടത്തറ, വിൽവട്ടം, തൃശൂർ കോർപ്പറേഷൻ പരിധിയിൽ വരുന്ന തെരഞ്ഞെടുക്കുന്ന ക്ഷീര കർഷകരുടെ ഫാമുകൾ, സൊസൈറ്റി, പാൽ മൂല്യവർദ്ധിത ഉൽപ്പാദന യൂണിറ്റ്, യുവ ക്ഷീരകർഷന്റെ ഫാം, ഡയറി ഫാം തുടങ്ങിയ ഇടങ്ങളിൽ മന്ത്രി സന്ദർശനം നടത്തും.


ക്ഷീരവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർ, വെറ്ററിനറി സർവകലാശാലയിലെ വിദഗ്ധർ , മൃഗസംരക്ഷണ വകുപ്പ് ,ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മന്ത്രിയോടൊപ്പം കൃഷിയിടങ്ങളിൽ സന്ദർശനം നടത്തും. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ക്ഷീരകൃഷി അനുഭവങ്ങൾ, പുതിയ നിർദ്ദേശങ്ങൾ എന്നിവ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് മന്ത്രി മനസിലാക്കും.


സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേർന്നു. ജില്ലയിൽ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ പേരെയും ക്ഷീര സംഗമത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ കമ്മിറ്റികളുടെ ക്രോഡീകരണവും ബജറ്റ് അവതരണവും ക്ഷീര സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ലഘുവിവരണവും നടന്നു.


മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സ്റ്റി ക്യാമ്പസിലെ അലുമിനി ഹാളിൽ നടന്ന യോഗത്തിൽ മേയർ എം കെ വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി ,ജോയിൻ ഡയറക്ടർ സുജയ് കുമാർ, kvASU രജിസ്ട്രാർ ഡോ.പി സുധീർ , ERCMPU ചെയർമാൻ എം ടി ജയൻ , കേരളഫീഡ്സ് ചെയർമാൻ കെ എസ് ശ്രീകുമാർ , ഫിനാൻസ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി , ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ , ക്ഷീരവകുപ്പ് ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration