Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

09 January 2023 07:00 PM

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം കൂടുതല്‍ ഗുണമേന്മയുള്ളതും പരാതി തീര്‍പ്പാക്കല്‍ സമയബന്ധിതവുമാക്കുന്നതിനും മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി അയക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമാണ് സി.എം.ഒ പോര്‍ട്ടല്‍. cmo.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍, തപാല്‍ വഴിയും നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയും ഓണ്‍ലൈനായും പരാതിക്കാര്‍ക്ക് ലഭ്യമാകും. പരാതികള്‍ക്ക് ലഭിക്കുന്ന മറുപടി സംബന്ധിച്ച ആക്ഷേപങ്ങള്‍ 1076 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാനും അവസരമുണ്ട്.


പരാതി ലഭിച്ചാല്‍ സമയബന്ധിതമായി തീര്‍പ്പാക്കല്‍, കൃത്യമായ വിവിധ തലത്തിലുള്ള പരിശോധന, വിശദമായ വിവരങ്ങളോടെ വ്യക്തമായ മറുപടി പരാതിക്കാരന് ലഭ്യമാക്കല്‍ എന്നിവയാണ് പരാതി പരിഹാരത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുള്ള പ്രധാന നടപടികളെന്ന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് പറഞ്ഞു. കോടതി വ്യവഹാരം മറ്റ് കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ എന്നിവ ഒഴികെയുള്ള പരാതികള്‍ ലഭിച്ച് പതിനഞ്ചു ദിവസത്തിനകം തീര്‍പ്പാക്കണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ലഭിക്കുന്ന പരാതികള്‍ക്കും പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടേയും പരാതി പരിഹാര സംവിധാനത്തില്‍ ലഭിക്കുന്നവയും പരിശോധിച്ച് ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് ഓണ്‍ലൈന്‍ വഴി കൈമാറുന്നു. സംസ്ഥാനത്ത് 2016 ലാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്‍ ആരംഭിച്ചത്. ഇതിനുശേഷം ലഭിച്ച 4,76,823 പരാതികളില്‍ 4,66,876 പരാതികള്‍ തീര്‍പ്പാക്കി. ഗുണമേന്മ ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനിലും പരിശീലനം നല്‍കുന്നുണ്ട്. സേവനത്തെക്കുറിച്ച് അപേക്ഷകരുടെ ഫീഡ്ബാക്ക് കൂടി ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സംവിധാനം ശക്തമായി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നത്.


കല്‍പ്പറ്റ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തിന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ സെക്ഷന്‍ ഓഫീസര്‍ ദീപേഷ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ ക്ലാസ്സെടുത്തു.വിവിധ വകുപ്പുകളിലെ സി.എം.ഒ വെബ് പോര്‍ട്ടല്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലനം നല്‍കിയത്. എ.ഡി.എം. എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ് എന്നിവര്‍ പരിശീനത്തിന് നേതൃത്വം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി 4 സെഷനുകളായാണ് പരിശീലനം നല്‍കുന്നത്. നാളെ

(ചൊവ്വ) രാവിലെ 10 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലും പരിശീലനം നടക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration