Monday, April 29, 2024
 
 
⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം
News

‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോ – സീസൺ 3 110 സ്‌കൂളുകൾ  പ്രാഥമിക പട്ടികയിൽ

16 November 2022 10:20 PM

കൈറ്റ് – വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസൺ 3- ൽ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63 ഹൈസ്‌കൂളുകളുമാണ് ഹരിതവിദ്യാലയം സീസൺ 3- യുടെ പ്രാഥമിക ലിസ്റ്റിലുള്ളത്.


        12 സ്‌കൂളുകളുമായി പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്‌കൂളുകൾ. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് 11 വീതവും കാസറഗോഡ്, കൊല്ലം, എറണാകുളം ജില്ലകളിൽ നിന്ന് 10 വീതവും സ്‌കൂളുകൾ മികവുകൾ പങ്ക് വയ്ക്കും. കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്ന് 7, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട 6, തൃശൂർ, ഇടുക്കി 5, വയനാട്  4 എന്നീ തരത്തിലാണ് പങ്കാളിത്തം. ഈ  സ്‌കൂളുകളിൽ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.


        മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനൽ റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെടുക. ഇവർക്ക് 2 ലക്ഷം രൂപ വീതവും മറ്റു പ്രാഥമിക റൗണ്ടിലെത്തുന്ന സ്‌കൂളുകൾക്ക് 15000 രൂപ വീതവും ലഭിക്കും.


        പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ മുതൽ കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസൺ 3-യുടെ സംപ്രേഷണം ആരംഭിക്കും.  തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ്  hv.kite.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.


        അപേക്ഷിച്ച സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തെരഞ്ഞെടുത്തിട്ടുള്ളത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration