Saturday, September 21, 2024
 
 

ഇന്ത്യൻ ശുചിത്വ ലീഗിന് തുടക്കം

16 September 2022 05:55 PM

പ്രാദേശിക സർക്കാരുകളുടെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ യുവജനതയെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ‘യൂത്ത് V/s ഗാർബേജ് – ഇന്ത്യൻ ശുചിത്വ ലീഗ്’ എന്ന പരിപാടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. സെപ്റ്റംബർ 17 ന് നടക്കുന്ന പരിപാടിയിൽ കേരളത്തിലെ എഴുപതിലധികം നഗരസഭകൾ യൂത്ത് ടീം ലീഡർമാരുടെ നേതൃത്വത്തിൽ ടീമുകളെ മത്സരത്തിൽ പങ്കെടുപ്പിക്കും.


ബീച്ചുകൾ, മലയോര കേന്ദ്രങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളുടെ ശുചീകരണവും അതോടൊപ്പം തന്നെ ബോധവത്കരണം ലക്ഷ്യമാക്കി പ്ലോഗിങ്, യുവജനങ്ങളുടെ മനുഷ്യച്ചങ്ങല, കാൽനട റാലികൾ, ബൈക്ക്/സൈക്കിൾ റാലികൾ, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികളും ഇന്ത്യൻ ശുചിത്വ ലീഗിന്റെ ഭാഗമായി കേരളത്തിലെ നഗരങ്ങളിൽ നടക്കും.


സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിലെ വിവിധ യുവജന സന്നദ്ധ സംഘടനകൾ മാലിന്യത്തിനെതിരായ പോരാട്ടത്തിൽ അണിനിരക്കും.


ശുചീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ ശുചീകരണ തൊഴിലാളികളും വഹിക്കുന്ന വലിയ പരിശ്രമം എത്രയെന്ന് യുവജനങ്ങൾ മനസിലാക്കുന്നതിനും, മാലിന്യത്തിനെതിരായ പോരാട്ട പ്രവർത്തനങ്ങളിൽ വലിച്ചെറിയൽ ഒഴിവാക്കുന്നതിന് യുവജനങ്ങളിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും, reduce അഥവാ അളവ് കുറക്കലിന്റെ പ്രാധാന്യം, ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരായ സന്ദേശം എന്നിവ പ്രചരിപ്പിക്കുന്നതിനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.


മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ടീമുകളെ ഇന്ത്യൻ ശുചിത്വ ലീഗിലെ അവരുടെ നവീന പ്രവർത്തനാശയം വിവരിക്കുന്നതിനു ദേശീയ തലത്തിൽ അവസരം നൽകുന്നതാണ്. യൂത്ത് ലീഗ് പരിപാടിയിലെ യുവജന പങ്കാളിത്തം, പരിപാടി നടപ്പാക്കുന്നതിലെ ആശയ പുതുമ, പരിപാടി മൂലം നഗര ശുചിത്വത്തിൽ ഉണ്ടായ മികവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും ദേശീയ തലത്തിൽ വിജയികളെ കണ്ടെത്തുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration