Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻസംവിധാനം കൂടുതൽ ജനകീയമാകുന്നു

09 January 2022 12:45 PM





1. റിസർവേഷൻ ചാർജ്ജ് ( RESERVATON CHARGE)



യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്ന തിനായി നിലവിലെ റിസർവേഷൻ ചാർജ്ജായ 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ച് നിശ്ചയിച്ച് നടപ്പാക്കുകയാണ്.




2. ക്യാൻസലേഷൻ പോളിസി (CANCELLATION POLICY)



നിലവിൽ ഓൺലൈൻ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ക്യാൻസലേഷൻ സമ്പ്രദായം താഴെ പറയുന്ന വ്യവസ്ഥക ളോടെ പുതുക്കി നടപ്പിലാക്കുന്നതാണ്.



ക്യാൻസലേഷൻ ഫീ



ബസ് പുറപ്പെടുന്നതിന്

72 മണിക്കൂറുകൾക്ക് മുൻപ് വരെ – ക്യാൻസലേഷന് ഫീ ഇല്ല



72 മണിക്കൂറിനും 48 മണിക്കൂറിനുമിടയിൽ – അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10%



48 മണിക്കൂറിനും 24 മണിക്കൂറിനുമിടയിൽ – അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 25%



24 മണിക്കൂറിനും 12 മണിക്കൂറിനുമിടയിൽ – അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 40%



12 മണിക്കൂറിനും 2 മണിക്കൂറിനുമിടയിൽ – അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 50%



ബസ് പുറപ്പെടുന്നതിന് 2 മണിക്കൂറിനുള്ളിൽ – റീഫണ്ട് അനുവദിക്കില്ല




3. പ്രീ – പോസ്റ്റ് പോൺ (PRE/POSTPONE TICKET)



യാത്രക്കാരൻ മുൻകൂട്ടി ബുക്ക് ചെയ്ത

ടിക്കറ്റ് നിബന്ധനകൾക്ക് വിധേയമായി സീറ്റ് ലഭ്യതയ്ക്കനുസരിച്ച് യാത്രാ തീയതിക്ക് മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ പുനർനിശ്ചയിക്കാൻ സാധിക്കുന്ന സംവിധാനമാണ് PRE/POSTPONE TICKET. ഈ സംവിധാനം കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടർ/ഫ്രാഞ്ചൈസി കൗണ്ടർ മുഖാന്തിരം ലഭ്യമാക്കുന്നതാണ്.



PRE-POSTPONE വ്യവസ്ഥകൾ



PRE-POSTPONE സംവിധാനം കെ എസ് ആർ ടി സിയുടെ റിസർവേഷൻ കൗണ്ടർ / ഫ്രാഞ്ചെയ്സി കൗണ്ടർ മുഖാന്തിരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ടി സൗകര്യം ലഭ്യമാകുന്നത്.



സർവീസ് തുടങ്ങുന്നതിനു 24 മണിക്കൂർ മുൻപ് വരെ മാത്രമേ PRE-POSTPONEMENT അനുവദനീയമായുള്ളു.



മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുടെ എണ്ണത്തിൽ വ്യത്യാസപ്പെടുത്താൻ സാധ്യമല്ല.




4. മോഡിഫൈ ടിക്കറ്റ് (MODIFY TICKET)

ഈ സംവിധാനം നിലവിൽ വരുന്നതോടെ നേരത്തെ നിശ്ചയിച്ച യാത്രാവിവരങ്ങൾ ഉപയോഗിച്ച് ബുക്ക് ചെയ്ത അതേ ടിക്കറ്റിലെ (മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ബസ്സ് ചാർജ് പരിധിക്കുള്ളിൽ) ബോർഡിംഗ് പോയിന്റ് മാറ്റി നൽകുന്നതിന് ആവശ്യമുണ്ടെങ്കിൽ ഒരു അവസരം കൂടി നൽകുന്നതാണ്.




5. ലിങ്ക് ടിക്കറ്റ് (LINK TICKET)



ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ യാത്രക്കാരന് ഒരു ദീർഘ ദൂരയാത്ര അപ്പോൾ നിലവിൽ ഉള്ള രണ്ട് കണക്ഷൻ ബസ്സുകളിൽ ആയി ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നതാണ്. യാത്രാമധ്യേ ഇടയ്ക്ക് ഇറങ്ങി മറ്റാവശ്യങ്ങള് നിറവേറ്റാനും തുടർന്ന് മറ്റൊരു ബസ്സിൽ യാത്ര ചെയ്യുവാനും ഒറ്റ ബുക്കിംഗിലൂടെ സാധ്യമാകുന്നതാണ്.



കെ എസ് ആർ ടി സിയുടെ റിസർവേഷൻ കൗണ്ടർ, ഓൺലൈൻ റിസർവേഷൻ സൈറ്റ്, എന്റെ കെ എസ് ആർ ടി സി ആപ്പ് എന്നിവ മുഖാന്തിരം യാത്രക്കാർക്ക് ലിങ്ക് ടിക്കറ്റ് സൗകര്യം ലഭ്യമാണെങ്കിലും പ്രാരംഭഘട്ടം എന്ന നിലയിൽ ഈ സംവിധാനം കെ എസ് ആർ ടി സിയുടെ റിസർവേഷൻ കൗണ്ടർ, ഫ്രാഞ്ചൈസി കൗണ്ടർ വഴി മാത്രമാണ് ലഭ്യമാകുന്നത്.



ലിങ്ക് ടിക്കറ്റ് ഉപയോഗിക്കുന്ന യാത്രികന് ടിയാന്റെ ആദ്യ യാത്ര കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം മാത്രമേ രണ്ടാമത്തെ യാത്ര ഷെഡ്യൂൾ ചെയ്യുവാൻ സാധിക്കുകയൊള്ളു. ലിങ്ക് ടിക്കറ്റിലെ രണ്ടു സീറ്റുകൾക്കും കൂടി ഒരു സീറ്റിന്റെ റിസർവേഷൻ ചാർജ് നൽകിയാൽ മതിയാകും. എന്നാൽ ലിങ്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഇത്തരത്തിൽ ബുക്ക് ചെയ്ത എല്ലാ യാത്രാ ടിക്കറ്റുകളും ഒപ്പം കരുതേണ്ടതാണ്.




6. ദൂരം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബുക്കിംഗ് (BOOKING BASED ON DISTANCE).



മുൻകൂറായി ബുക്കിംഗ് അനുവദിക്കുന്ന 30 ദിവസങ്ങൾ) ക്രമത്തിൽ ദീർഘദൂര യാത്രക്കാർക്ക് മുൻഗണന ലഭ്യമാകുന്ന രീതിയിൽ ചുവടെ ചേർത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി,ഓൺലൈൻ സർവീസുകളിലെ സീറ്റ് ഒക്കുപ്പൻ സി കൂടുതലുള്ള ദീർഘ ദൂര സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിസ്റ്റൻസ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബുക്കിംഗ് സംവിധാനം നിലവിൽ വരുന്നത്.



നിബന്ധനകൾ



(1): ആദ്യ മൂന്നു ദിവസങ്ങളിൽ – അവസാന ഡ്രോപ്പിംഗ് അല്ലെങ്കിൽ ഡെസ്റ്റിനേഷൻ പോയിന്റിന് മുൻഗണന.



(b): അടുത്ത രണ്ട് ദിവസങ്ങളിൽ (4 – 5 ദിവസങ്ങളിൽ) – അവസാന ഡ്രോപ്പിംഗ് അല്ലെങ്കിൽ ഡെസ്റ്റിനേഷൻ പോയിന്റിന് പുറകിൽ വരുന്ന മൂന്ന് പോയിൻറ്കൾക്ക്



കൂടി മുൻഗണന.



(c): 6 – ആം ദിവസം മുതൽ 48 മണിക്കൂർ (സർവീസ് ആരംഭിക്കുന്നതിന് മുൻപ് വരെ മുഴുവൻ സർവീസ് കിലോമീറ്ററിന് 30%ത്തിൽ അധികം വരുന്ന യാത്രകൾക്ക് മാത്രം ബുക്ക് ചെയ്യാവുന്നതാണ്.



(d): അവസാന 48 മണിക്കൂർ പിക്കപ്പ് സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഡ്രോപ്പിംഗ് അല്ലെങ്കിൽ ഡെസ്റ്റിനേഷൻ പോയിന്റിന് ഇടയിലുള്ള എല്ലായിടത്ത് നിന്നും പരിഗണന.



(e) പോയിന്റ് a,b,c,d പ്രകാരം ബുക്ക് ചെയ്ത സീറ്റുകൾ ദൂരപരിധികൾ ഒന്നും ഇല്ലാതെ ബുക്ക് ചെയ്യാൻ അനുവദിക്കുന്നതാണ്.



(എല്ലാ കണക്കുകളും യാത്ര തീയതി അടിസ്ഥാനമാക്കി അഡ്വാൻസ് ബുക്കിംഗ്

അനുവദിക്കുന്ന 30 ദിവസങ്ങൾ എന്ന രീതിയിൽ കണക്കാക്കേണ്ടതാണ്)




7. ഡിസ്കൗണ്ട്സ് (DISCOUNTS



യാത്രക്കാർ മടക്ക യാത്ര ടിക്കറ്റ് കൂടി മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ മടക്കയാത്ര ടിക്കറ്റിന്റെ അടിസ്ഥാന തുകയുടെ 10% ഡിസ്കൗണ്ട് നൽകുന്നതാണ്. കൂടാതെ 4 പേരോ അതിൽ കൂടുതലോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ ഒരു സീറ്റിന്റെ റിസർവേഷൻ ചാർജ് മാത്രം നൽകിയാൽ മതിയാകും.




8. ഫീഡർ സർവീസ് (FEEDER SERVICE)



ഓൺലൈൻ റിസർവേഷൻ മുഖേന അന്തർസംസ്ഥാന സർവീസുകളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ബുക്ക് ചെയ്ത ബോർഡിംഗ് പോയിന്റിലേയ്ക്ക് എത്തിച്ചേരുന്നതിനായി KSRTC യുടെ ലഭ്യമായിട്ടുള്ള സർവീസുകളിൽ റിസർവേഷൻ ടിക്കറ്റ് പരിശോധിച്ച് സൗജന്യ യാത്ര അനുവദിക്കുന്നതാണ്. ബസ് പുറപ്പെടുന്നതിനു 2 മണിക്കൂറിനുള്ളിൽ, 30 കിലോമീറ്റർ വരെ ആയിരിക്കും ഈ സൗജന്യം ലഭ്യമാകുന്നത്. ആയതിലേയ്ക്കായി യാത്ര ടിക്കറ്റ്, മൊബൈൽ ഫോണിൽ ലഭിക്കുന്ന sms,യാത്രക്കാരുടെ ഐ ഡി കാർഡ് എന്നിവ കണ്ടക്ടർമാരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്.



മേൽപ്പറഞ്ഞ പരിഷ്കാരങ്ങൾ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ 01.01.2022, 00:00 മുതൽ നടപ്പിൽ വരുത്തിയിട്ടുള്ളതാണ്.



“സുഖയാത്ര സുരക്ഷിത യാത്ര

കെ.എസ്.ആർ.ടി.സി യോടൊപ്പം”



ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.



“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details…



കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:



18005994011

എന്ന ടോൾ ഫ്രീ നമ്പരിലേക്കും



കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021

ലാൻഡ്‌ലൈൻ – 0471-2463799


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration