Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

കോവിഡ് മരണനിർണയ സമിതിയുടെ ആദ്യയോഗം ചേർന്നു

13 October 2021 10:20 PM

എറണാകുളം: കോവിഡ് മരണപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള അപക്ഷകൾ പരിശോധിക്കുന്ന ജില്ലാ കോവിഡ് മരണനിർണയ സമിതിയുടെ ആദ്യ യോഗം ചേർന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാല് അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു.


പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം.

ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് കോവിഡ് മരണ നിര്‍ണയത്തിനും സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/deathinfo) കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക.


ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും.


ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷകളിൽ തീരുമാനമെടുക്കുന്നത്. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.

കോവിഡ് മരണനിർണയ സമിതി യോഗത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ജേക്കബ് കെ. ജേക്കബ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration