Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

കോവിഡ് മരണം നിർണയിക്കാൻ ജില്ലാതല സമിതി രൂപീകരിച്ചു

05 October 2021 02:40 PM

സർക്കാർ കണക്കിൽ ഇല്ലെങ്കിൽ അപ്പീൽ സമർപ്പിക്കാം


 കാസർഗോഡ്: ജില്ലയിലെ കോവിഡ്-19 മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലാതല സമിതി (കോവിഡ്-19 ഡെത്ത് അസർടെയിനിംഗ് കമ്മിറ്റി-സിഡാക്) രൂപീകരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർപേഴ്‌സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. കോവിഡ്-19 മരണം സംബന്ധിച്ച ഔദ്യോഗിക രേഖകൾ നൽകാനുള്ള ചുമതല ഈ സമിതിക്കായിരിക്കും.


എ.ഡി.എം എ.കെ. രമേന്ദ്രൻ ചെയർമാനായ സമിതിയുടെ കൺവീനർ ഡി.എം.ഒ (ഹെൽത്ത്) ഇൻ ചാർജ് ഡോ. ഇ. മോഹനൻ ആണ്. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എ.ടി. മനോജ്, കാസർകോട് ഗവ. മെഡിക്കൽ കോളജ് മോഡേൺ മെഡിസിൻ വകുപ്പ് മേധാവി ഡോ. ആദർശ്, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. നിർമ്മൽ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പ്രകാരമായിരിക്കും കമ്മിറ്റിയുടെ പ്രവർത്തനമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.


കോവിഡ്-19 മരണം സംബന്ധിച്ച രേഖയ്ക്കാുള്ള അപേക്ഷ, അപ്പീൽ, പരാതി ഈ സമിതിക്കാണ് സമർപ്പിക്കേണ്ടത്. ഇതിനുള്ള ലിങ്ക്: https://covid19.kerala.gov.in/deathinfo/

മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ്-19 മരണത്തിന്റെ കണക്കിൽ ഉണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ളഅപേക്ഷ ജില്ലാ കളക്ടർക്ക് നൽകാം.


ഡിസാസ്റ്റർ മാനേജ്‌മെൻറ് വകുപ്പിന്റെ മാർഗനിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ ലഭിച്ച ഡെത്ത് ഡിക്ലറേഷൻ സ്‌റ്റേറ്റ്‌മെൻറിന് പുറമെ ഒരു രേഖ കൂടി ആവശ്യം ഉണ്ടെങ്കിൽ ബന്ധുക്കൾക്ക് ഈ ലിങ്കിൽ ‘ഇഷ്യു ഓഫ് സർട്ടിഫിക്കറ്റ് ഇൻ ദി ന്യൂ ഫോർമാറ്റ്’ എന്ന ലിങ്കിൽകയറി അപേക്ഷിക്കാം. മരിച്ചയാളുടെ പേര് പട്ടികയിൽ ഇല്ലെങ്കിലോ പേരിൽ തിരുത്തുണ്ടെങ്കിലോ വെബ്‌സൈറ്റിലെ അപ്പീൽ ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് അപ്പീൽ നൽകാം. ഇതിന്റെ കാരണം വ്യക്തമാക്കണം.


ഇത്തരത്തിൽ അപേക്ഷ നൽകാൻ താഴെ പറയുന്ന രേഖകൾ ആവശ്യമാണ്.


1. തദ്ദേശ സ്ഥാപനം നൽകുന്ന ജനന, മരണ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ. ഇതിന്റെ സോഫ്റ്റ് കോപ്പി അപ്‌ലോഡ് ചെയ്യാനായി.

2. മരിച്ചയാളുടെ പേര്, വയസ്സ്, ലിംഗം

3. മെഡിക്കൽ രേഖകളിൽ നൽകിയ മൊബൈൽ നമ്പർ

4. പേര്, സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം, വാർഡ്/ഡിവിഷൻ

5. സംസ്ഥാനം, ജില്ല, മരണം സംഭവിച്ച തീയതി, സ്ഥലം

6. മരണം നടന്ന സ്ഥാപനം/ആശുപത്രി

7. ഹോസ്പിറ്റൽ അഡ്മിഷൻ നമ്പർ (ഐ.പി നമ്പർ) ലഭ്യമെങ്കിൽ മാത്രം. ഇത് നിർബന്ധമല്ല.

8. മരണം നടന്നത് വീട്ടിലാണെങ്കിൽ മരണം റിപ്പോർട്ട് ചെയ്ത ആശുപത്രി, അല്ലെങ്കിൽ മരണം നടന്നിട്ട് കൊണ്ടുപോയ ആശുപത്രി

9. മരണം നടന്നത് വീട്ടിലാണെങ്കിൽ ആശുപത്രിയിൽ ചികിൽസിച്ച ഡോക്ടറുടെ പേര്

10. കോവിഡ്-19 മരണം സംബന്ധിച്ച രേഖയ്ക്ക് അപേക്ഷിക്കുന്ന ബന്ധുവിൻെ പേര്, ഫോൺ നമ്പർ, സാധുവായ സർക്കാർ ഐ.ഡി (സോഫ്റ്റ് കോപ്പി)


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration