KSRTC ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കായംകുളം എസ്. എന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ അധ്യാപികയായ ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ സുമം(51) ആണ് മരിച്ചത്.
കായംകുളം തട്ടാരമ്ബലം റോഡില്‍ തട്ടാവഴി ജംക്ഷനില്‍ രാവിലെയായിരുന്നു അപകടം.
സുമം രാവിലെ സ്കൂളിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. പിന്നാലെ വന്ന ബസിനെ മറികടക്കുന്നതിനിടയില്‍ സ്കൂട്ടറിന്റെ ഹാന്‍ഡില്‍ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയര്‍ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ധരിച്ചിരുന്ന ഹെല്‍മറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്.