Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

കെഎസ്‌ആര്‍ടിസി- സിഫ്റ്റിന്റെ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു; ബുക്കിംഗ് ഇന്ന് മുതൽ

07 April 2022 10:29 AM

കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്ബനിയായ കെഎസ്‌ആര്‍ടിസി- സിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളുടെ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. കെഎസ്‌ആര്‍ടിസി- സിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിം​ഗ് ഏപ്രില്‍ 7 വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ പ്രത്യേക ഓഫറുണ്ട്. തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇത്തരത്തില്‍ നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോ​ഗിക്കാനുള്ള സൗകര്യവും ലഭിക്കും. നാളെ 5 മണിക്ക് റിസര്‍വ്വേഷന്‍ ആരംഭിക്കുന്ന നാല് ഗജരാജ സ്ലിപ്പര്‍ നിന്നുള്ള ഓരോ യാത്രക്കാര്‍ക്കാകും ആണ് ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക. തുടര്‍ന്ന് ഓരോ ദിവസവും ഏപ്രില്‍ 30 വരെ പുതിയ സര്‍വ്വീസുകള്‍ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ഏപ്രില്‍ മാസത്തില്‍ ഓരോ ദിവസവും കൂടുതല്‍ സര്‍വീസുകള്‍ ഓരോ ദിവസവും ഓണ്‍ലൈനില്‍ നല്‍കുകയും ഏപ്രില്‍ 30 ആം തീയതിയോടെ ഇത്തരത്തില്‍ 100 ബസ്സുകളുടെ റിസര്‍വേഷന്‍ ലഭ്യമാവുകയും ചെയ്യും. ഈ ബസ്സുകളില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ആകെ 100 പേര്‍ക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക. ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30% വരെ ടിക്കറ്റ് നിരക്കില്‍ ഇളവും അനുവദിക്കും.

എ.സി സ്ലീപ്പര്‍ സര്‍വ്വീസുകളും ടിക്കറ്റ് നിരക്കും

  • തിരുവനന്തപുരം - ബാ​ഗ്ലൂർ (വൈകുന്നരം 6 മണിക്ക്, നാ​ഗർകോവിൽ- തിരുനൽവേലി, ഡിൻഡി​ഗൽ, നാമക്കൽ- വഴി ബാ​ഗ്ലൂർ,- ടിക്കറ്റ് നിരക്ക്: 1571 രൂപ)
  • തിരികെ ബാ​ഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 6 മണിക്ക്, നാമക്കൽ- ഡിൻഡി​ഗൽ- തിരുനൽവേലി- നാ​ഗർകോവിൽ- തിരുവനന്തപുരം,ടിക്കറ്റ് നിരക്ക്: -1728 രൂപ)
  • തിരുവനന്തപുരം- ബാ​ഗ്ലൂർ ( വൈകുന്നേരം 5.30 മണിക്ക്,  ആലപ്പുഴ- വൈറ്റില- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്:1376 രൂപ ( 30% കുറഞ്ഞ നിരക്ക്)
  • തിരികെ ബാ​ഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 5 മണിക്ക്, സേലം, കോയമ്പത്തൂർ, തൃശ്ശൂർ- വൈറ്റില, ആലപ്പുഴ വഴി -ടിക്കറ്റ് നിരക്ക്: 2156 രൂപ)
  • എറണാകുളം- ബാ​ഗ്ലൂർ ( രാത്രി 8 മണിക്ക്, തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്)
  • തിരികെ ബാ​ഗ്ലൂർ - എറണാകുളം (രാത്രി 8 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി- ടിക്കറ്റ് നിരക്ക്: 1552 രൂപ)
  • എറണാകുളം - ബാ​ഗ്ലൂർ ( രാത്രി 9 മണിക്ക്, തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി-ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്)
  • തിരികെ എറണാകുളം - ബാ​ഗ്ലൂർ (രാത്രി 9 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി -ടിക്കറ്റ് നിരക്ക്:1552 രൂപ)

എ.സി സെമി സ്ലീപ്പർ ബസുകൾ

  • പത്തനംതിട്ട - ബാ​ഗ്ലൂർ ( വൈകുന്നേരം 5,30 മണി, കോട്ടയം- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി -ടിക്കറ്റ് നിരക്ക്: 1251 രൂപ)
  • തിരികെ ബാ​ഗ്ലൂർ -പത്തനംതിട്ട ( രാത്രി 7.30 മണി, സേലം, പാലക്കാട്, തൃശ്ശൂർ- കോട്ടയം വഴി- ടിക്കറ്റ് നിരക്ക്: 1376 രൂപ)
  • കോട്ടയം- ബാ​ഗ്ലൂർ ( വൈകുന്നേരം - 5.30 മണി, തൃശ്ശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ- ​ഗൂഡല്ലൂർ- മൈസൂർ വഴി - ടിക്കറ്റ് നിരക്ക്: 993 രൂപ ). തിരികെ ബാ​ഗ്ലൂർ - കോട്ടയം ( വൈകിട്ട് 3.45 മണി, മൈസൂർ - ​ഗൂഡല്ലൂർ - നിലമ്പൂർ വഴി ടിക്കറ്റ് നിരക്ക്: 1093 രൂപ)
  • കോഴിക്കോട് - ബാ​ഗ്ലൂർ (രാവിലെ 8.30 മണി, സുൽത്താൻ ബത്തേരി - മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 703 രൂപ). 
  • കോഴിക്കോട്- ബാ​ഗ്ലൂർ (ഉച്ചയ്ക്ക് 12 മണി, ബത്തേരി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 703 രൂപ)
  • കോഴിക്കോട്- ബാ​ഗ്ലൂർ ( വൈകുന്നേരം 7 മണി, മാനന്തവാടി , മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 771 രൂപ)
  • കോഴിക്കോട്- മൈസൂർ ( രാത്രി 10 മണി, മാനന്തവാടി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 771 രൂപ)

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration