ബംഗളൂരുവില്‍ വാഹനാപകടം; മലയാളികളടക്കം 4 പേര് മരിച്ചു
ബംഗളൂരു: Road Accident: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ (Bengaluru Accident) മലയാളികളടക്കം നാലുപേര്‍ മരണമടഞ്ഞു. മരിച്ചവരില്‍ കൊച്ചി, പാലക്കാട് സ്വദേശികളാണ് ഉള്ളത്. ഇവര്‍ ഐടി ജീവനക്കാരാണ്. കാറിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ചത് കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ ശില്പ എന്നിവരാണ്.വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. വാഗണര്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.