ശബരിമല ഓണ്‍ലൈന്‍ ബുക്കിങ് ഇന്നു മുതല്‍
ശബരിമല: കര്‍ക്കിടക മാസ പൂജക്കായി നടതുറക്കുന്ന ശബരിമലയില്‍ ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് ഇന്ന് വൈകുന്നേരം അഞ്ചുമുതല്‍ ഓപ്പണ്‍ ആകും.
Sabarimalaonline.com എന്ന സൈറ്റാണ് ഓപ്പണ്‍ ആകുന്നത്. പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക. രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും 24 മണിക്കൂറിനകം എടുത്ത ആര്.ടി.പി.സി ആര് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം അനുവദിക്കും.