രാജ്യത്ത് 24 മണിക്കൂറിനിടെ 46,148 പേര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 46,148 പേര്‍ക്ക് കൊവിഡ്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നു. നിലവില്‍ 5,72,994 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
പ്രതിദിന മരണസംഖ്യ രാജ്യത്ത് ആയിരത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 979 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 3,96,730 ആയി. പുതിയതായി 58,578 പേര് രോഗമുക്തി നേടി. 96.80 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.