ജെറ്റ് എയര്‍വേസ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു, നടപടി 538 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍
വടകര : മണിയൂര്‍ പഞ്ചായത്തില്‍ കോവിഡ്വ്യാപനം അതി രൂക്ഷമാകവെ വെല്ലുവിളി ഉയര്‍ത്തി ഡെങ്കിപ്പനി കേസുകളും കൂടുന്നു. രണ്ടാഴ്ചയ്ക്കിടെ 13 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രതിരോധത്തിനൊപ്പംതന്നെ ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ് പഞ്ചായത്തും ആരോഗ്യവിഭാഗവും ഇപ്പോള്‍ ചെയ്യുന്നത്.
കോവിഡിനൊപ്പം ഡെങ്കിപ്പനിയും വന്നാല്‍ അപകടസാധ്യത വളരെ കൂടുമെന്നതിനാല്‍ വലിയ ജാഗ്രതയിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്. ഈ സാഹചര്യം ഒഴിവാക്കാന്‍ വീടും പരിസരവും വൃത്തിയാക്കി എല്ലാവരും സഹകരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് ശ്രീധരനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. ബാബുവും അഭ്യര്‍ഥിച്ചിട്ടുണ്ട്.