The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡ്; മുഖ്യപ്രതി കീഴടങ്ങി

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡ് കേസിലെ മുഖ്യ പ്രതി കാസർകോട്‌ ഈസ്റ്റ്‌ എളേരി മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ജയ്‌സണ്‍ ‌ മ്യൂസിയം പൊലീസ്‌ സ്റ്റേഷനിലെത്തി കീഴടങ്ങി.കോടതി നിർദേശ പ്രകാരമ…

Kerala31 Jan 2024, 5:36 PM 51,819
യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡ്; മുഖ്യപ്രതി കീഴടങ്ങി
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡ് കേസിലെ മുഖ്യ പ്രതി കാസർകോട്‌ ഈസ്റ്റ്‌ എളേരി മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ജയ്‌സണ്‍ ‌ മ്യൂസിയം പൊലീസ്‌ സ്റ്റേഷനിലെത്തി കീഴടങ്ങി.കോടതി നിർദേശ പ്രകാരമാണിത്.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സി ആർ കാർഡ്‌ എന്ന മൊബൈല്‍ ആപ്പുപയോഗിച്ചാണ്‌ ജെയ്‌സണ്‍ വ്യാപകമായി കാർഡുകള്‍ നിർമിച്ചത്‌. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ജയ്‌സണ്‍ കുറ്റം സമ്മതിച്ചിരുന്നു. തന്റെ കംപ്യൂട്ടർ സ്ഥാപനം കേന്ദ്രീകരിച്ചാണ്‌ കാർഡുകള്‍ നിർമിച്ചതെന്ന്‌ ഇയാള്‍ മൊഴി നല്‍കിയിരുന്നു. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കം ഫോറൻസിക്‌ പരിശോധനയ്‌ക്കായി കൈമാറിയിരിക്കുകയാണ്‌. പരിശോധനാ ഫലം വരുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കും.

ജയ്‌സന്റെ സഹായി രാകേഷിനെ കഴിഞ്ഞ മാസം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇയാളില്‍ നിന്ന്‌ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയ്‌സനെ പൊലീസ്‌ ചോദ്യം ചെയ്‌തു. ആപ്ലിക്കേഷൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ താനാണ്‌ രാകേഷടക്കമുള്ളവർക്ക്‌ ‌ നല്‍കിയതെന്ന് ജയ്‌സണ്‍ മൊഴി നല്‍കിയിട്ടുണ്ട്‌.
കീഴടങ്ങി ചോദ്യം ചെയ്യലിന്‌ വിധേയനായാല്‍ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ തിരുവനന്തപുരം സെഷൻസ്‌ കോടതി നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന്‌ ശേഷം ജയ്‌സനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. കേസിലെ മറ്റൊരു പ്രതിയും യൂത്ത്‌കോണ്‍ഗ്രസ്‌ നേതാവുമായ രഞ്ജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Share this story

Share

Related Stories