The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വാർത്തകളിലെ സ്ത്രീകൾ വസ്തുതകൾക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കപ്പെടണം; മാധ്യമ കോൺക്ലേവ് ചർച്ച

വാർത്തകളിൽ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവൽക്കരിക്കാതെ വസ്തുതകൾക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെന്ന് പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ…

Kerala19 Feb 2025, 4:00 AM 42,550
വാർത്തകളിലെ സ്ത്രീകൾ വസ്തുതകൾക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കപ്പെടണം; മാധ്യമ കോൺക്ലേവ് ചർച്ച

വാർത്തകളിൽ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവൽക്കരിക്കാതെ വസ്തുതകൾക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെന്ന് പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി നിർണായക വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ലിംഗനീതിക്ക് ആക്കംകൂട്ടാനാകുമെന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ‘വാർത്തകളിലെ സ്ത്രീ’ എന്ന വിഷയത്തിൽ ടാഗോർ തീയറ്ററിൽ നടന്ന പാനൽചർച്ച അഭിപ്രായപ്പെട്ടു.


സ്ത്രീകൾ ഉൾപ്പെടുന്ന വാർത്തകളിലെ ഭാഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തക ആർ പാർവതി ദേവി പറഞ്ഞു. വാർത്തകളുടെ ഉള്ളടക്കത്തെ ചർച്ചചെയ്യാതെ ഗ്ലാമർ രംഗത്തെ വനിതകളെ വിനോദ ഉപാധികളായും കുറ്റകൃത്യങ്ങളിലുൾപ്പെട്ട വനിതകളെ വിപണിയുടെ താൽപര്യത്തിനനുസരിച്ചും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ദളിത്, ന്യൂനപക്ഷ, തൊഴിലാളി സ്ത്രീസമൂഹമുൾപ്പെടെ പാർശ്വവൽകൃത സമൂഹത്തെ മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്. കഴിവുകൾ അംഗീകരിച്ച് ന്യൂസ് റൂമുകളിലെ പ്രധാന ബീറ്റുകൾ കൈകാര്യം ചെയ്യാൻ വനിതകൾക്ക് കൂടുതൽ അവസരം നൽകണം. വനിതകൾക്ക് പ്രവർത്തിക്കുന്നതിനനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനും വനിതാനയം രൂപപ്പെടുത്തുന്നതിനും മാധ്യമസ്ഥാപനങ്ങൾ മുൻതൂക്കം നൽകണമെന്നും അവർ ചൂണ്ടിക്കാട്ടി.


സ്ത്രീകളുടെ നേട്ടത്തെക്കുറിച്ചുള്ള വാർത്തകൾക്ക് അർഹമായ പ്രധാന്യം നൽകാതെ ലഹരിമാഫിയ, കൊലപാതകം, പീഡനം, കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ ഉൾപ്പെടുന്നവരെ ചൂണ്ടിക്കാട്ടി അമിത പ്രധാന്യം നൽകി ആഘോഷിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിലേതെന്ന് ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ പി.ഒ. ഷീജ അഭിപ്രായപ്പെട്ടു. മാധ്യമരംഗത്ത് അഭിപ്രായരൂപീകരണത്തിലും അന്തിമ തീരുമാനം കൈക്കൊള്ളുന്നതിലും പുരുഷമേൽക്കോയ്മ പ്രകടമാണ്. സ്ത്രീകൾ സ്വന്തം ഉൾക്കരുത്ത് തിരിച്ചറിഞ്ഞ് മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.


വ്യവസ്ഥാപിത ചട്ടക്കൂടുകൾ മറികടന്ന് വനിതകൾ പ്രതികരിക്കേണ്ടതുണ്ടെന്ന് സുപ്രീകോർട്ട് ഒബ്സർവർ എഡിറ്റർ ഇൻ ചീഫ് ലീന രഘുനാഥ് പറഞ്ഞു. സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ശബ്ദിക്കുന്നതിനുള്ള ആർജവം കാണിക്കണം. ന്യൂസ് റൂമുകളിൽ ലിംഗനീതി ഉറപ്പാക്കാനാകണം. സ്ത്രീവിരുദ്ധ വിധികൾ വ്യാപകമായി പ്രസ്താവിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സമാന ചിന്താഗതിയുള്ളവരെ ഒപ്പംകൂട്ടി നീതിക്കായി പോരാടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.


ദളിത് സ്ത്രീകളുടെ തീവ്രതയേറിയ പ്രശ്നങ്ങൾക്ക് മാധ്യമങ്ങളിൽ അർഹമായ പ്രാധാന്യം നൽകുന്നില്ലെന്ന് ദളിത് ക്വിയർ മൾട്ടിമീഡിയ ജേണലിസ്റ്റായ ആരതി എം ആർ അഭിപ്രായപ്പെട്ടു. വാർത്തകളിൽ ലിംഗനീതി ഉറപ്പാക്കുന്നതിൽ പുതുതലമുറയിലുള്ളവർ തിരുത്തൽ ശക്തിയാകണമെന്നും അവർ പറഞ്ഞു. മാധ്യമസ്ഥാപനങ്ങളിൽ ജെൻഡർ സെൻസിറ്റൈസ്ഡ് സ്‌റ്റൈൽ ബുക്ക് ആവശ്യമാണെന്ന് ചർച്ചയെ നയിച്ച കണക്റ്റിംഗ് കേരള എഡിറ്റർ ഇൻ ചീഫ് അനുപമ വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു.


Share this story

Share

Related Stories