The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നാട്ടാന പരിപാലന ചട്ടം: ആനകളുടെ വിവരങ്ങള്‍ അറിയിക്കണം

ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നുജില്ലയില്‍ ഉത്സവങ്ങളോടനുബന്ധിച്ച് നാട്ടാന പരിപാലന ചട്ടം പ്രകാരം ആനയെ എഴുന്നള്ളിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആഘോഷ കമ്മിറ്റി എഴുന്ന…

Kerala10 Jan 2024, 6:55 PM 44,624
നാട്ടാന പരിപാലന ചട്ടം: ആനകളുടെ വിവരങ്ങള്‍ അറിയിക്കണം

ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു


ജില്ലയില്‍ ഉത്സവങ്ങളോടനുബന്ധിച്ച് നാട്ടാന പരിപാലന ചട്ടം പ്രകാരം ആനയെ എഴുന്നള്ളിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആഘോഷ കമ്മിറ്റി എഴുന്നള്ളിക്കുന്ന ആനകളുടെ വിവരങ്ങള്‍, രേഖകള്‍ ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ച് ഓഫീസറെയും പോലീസിനെയും അറിയിക്കണമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം.


ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനുള്ള നാട്ടാന പരിപാലന ചട്ടം റൂള്‍ 10 പ്രകാരം രൂപീകരിച്ച ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആനകള്‍ എഴുന്നള്ളിപ്പിന് യോജിച്ചതാണെന്ന് രജിസ്റ്റര്‍ ചെയ്ത ജില്ലാ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ്, ആനകളെ കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ പെര്‍മിറ്റ് (അന്യ സംസ്ഥാനത്തുനിന്നുള്ള ആനയാണെങ്കില്‍ ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ കേരളത്തില്‍ നിന്നുള്ള എന്‍ഒസി). എലിഫന്റ് ഡാറ്റ ബുക്ക്, ഓണര്‍ഷിപ്പ്- ഇന്‍ഷുറന്‍സ്-മൈക്രോ ചിപ്പ് ഘടിപ്പിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ്(15 ദിവസത്തിനകമുള്ളത്) സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.


ആനകളില്‍ മതപ്പാട്, അസുഖം, വ്രണം ഉള്ളവയെ എഴുന്നള്ളിക്കുന്നതിന് അനുവദിക്കില്ല. അഞ്ചോ അതില്‍ കൂടുതലോ ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളില്‍ എലിഫന്റ് സ്‌ക്വാഡ് വെറ്ററനറി ഡോക്ടറുടെ സേവനം ഉത്സവ കമ്മിറ്റി ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു പറഞ്ഞു.


ആഘോഷ കമ്മിറ്റി പാലിക്കേണ്ട നിബന്ധനകള്‍


ആന എഴുന്നള്ളത്ത് സമയങ്ങളില്‍ ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കണം. മതപ്പാടുള്ള ആനയെ എഴുന്നള്ളിക്കരുത്. രോഗം, മുറിവ്, ക്ഷീണം ഉള്ളവയേയും ഗര്‍ഭിണികളായ ആനകളെയും എഴുന്നള്ളത്തിന് ഉപയോഗിക്കരുത്. ആനയെ നിയന്ത്രിക്കാന്‍ ചങ്ങല,കുന്തം ഉപയോഗിക്കരുത്. ആവശ്യമായ വിശ്രമം നല്‍കാതെ ചൂട് സമയത്ത് ടാര്‍ റോഡിലൂടെ കൂടുതല്‍ സമയം ആനയെ നടത്തരുത്. ആനയുടെ അടുത്ത് പടക്കം പൊട്ടിക്കാന്‍ പാടില്ല. ആവശ്യമായ വെള്ളം, ആഹാരം, ചൂട് കൂടിയ സമയത്ത് ഷെഡ്, എഴുന്നള്ളത്ത് സമയത്ത് ആനയ്ക്ക് ഇടച്ചങ്ങല എന്നിവ ഉറപ്പാക്കണം.


പന്തങ്ങള്‍ (തീവെട്ടി )ആനയുടെ പുറകില്‍ നിന്നും മാറ്റി നിര്‍ത്തണം. പാപ്പാന്മാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ഒന്നര മീറ്റര്‍ താഴെ പൊക്കമുള്ള ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത്. പറ എഴുന്നള്ളത്തിനുള്ള ആനകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണം. രാവിലെ ആറ് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ എട്ട് വരെയും സമയം ക്രമീകരിക്കണം. രാത്രികാലങ്ങളില്‍ ജനറേറ്റര്‍ ഉറപ്പാക്കണം. ഓരോ ആനയ്ക്കും മൂന്ന് ലക്ഷം രൂപ പൊതുബാധ്യത ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.


15 ആനയില്‍ കൂടുതല്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ക്ക് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രത്യേക അനുമതി തേടണം. പാപ്പാന്മാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ആനയെ കെട്ടുന്ന സ്ഥലത്ത് മതിയായ വെളിച്ചവും ഉറപ്പാക്കണമെന്ന് യോഗത്തില്‍ പറഞ്ഞു. എ.ഡി.എമിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


 


 


 


 


Share this story

Share

Related Stories