The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ഏഴ് മരണം, മൂന്ന് ജില്ലകളിൽ‌ അവധി

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്ന് ഏഴ് പേർ മരിച്ചു. അടുത്ത അഞ്ച് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ടുണ്ട…

Kerala31 May 2025, 4:33 AM 44,379
കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ഏഴ് മരണം, മൂന്ന് ജില്ലകളിൽ‌ അവധി
കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്ന് ഏഴ് പേർ മരിച്ചു. അടുത്ത അഞ്ച് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. പല നദികളും കരകവിഞ്ഞതോടെ തീര പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. ജൂണെത്തും മുന്നേ സംസ്ഥാനമാകെ കാലവർഷം അതിശക്തമായിരിക്കുകയാണ്. തോരാപ്പെയ്ത്തിലും കനത്ത കാറ്റിലും വ്യാപക നാശനഷ്ടം. ജൂൺ ആറ് മുതൽ മഴയുടെ അളവ് കുറയും.

സംസ്ഥാനത്ത് മഴ ശക്തമായതോടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം , ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വിവിധയിടങ്ങളിലായി ഏഴ് മരണം റിപ്പോർട്ട് ചെയ്തു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് എൺപതുകാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് പാലാക്കുന്ന് സ്വദേശി ഒഴുക്കിൽപ്പെട്ട് മരിച്ചു.

പെരുമ്പാവൂർ കുറുപ്പംപടിയിൽ യുവാവ് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. എറണാകുളം വടക്കേക്കരയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം പാറക്കകടവിൽ മീൻപിടിക്കാൻ പോയ രണ്ടുപേർ വള്ളം മറിഞ്ഞ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. തിരുവനന്തപുരം വിഴിഞ്ഞത്ത് മീൻപിടുത്തത്തിന് പോയി കാണാതായ ആൾക്കായി തിരച്ചിൽ തുടരുകയാണ്.

വിഴിഞ്ഞത്ത് നിന്നും മൂന്ന് വള്ളങ്ങളിലായി കടലിൽ പോയ 12 പേർ കൂടി തിരിച്ചെത്താനുണ്ടെന്ന് തീരദേശ സംരക്ഷണ സേന അറിയിച്ചു. സംസ്ഥാനത്ത് 1894 പേരെയാണ് 66 ദുരിതാശ്വാസ ക്യാംപുകളിലായി മാറ്റിപ്പാർപ്പിച്ചത്. ഇതുവരെ പ്രളയസാധ്യത പ്രവചിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഡാമുകളിൽ വെള്ളം നിർത്തരുതെന്നും എന്നാൽ രാത്രി വെള്ളം തുറന്നുവിടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

Share this story

Share

Related Stories