The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ ശാക്തീകരണത്തിനും പുനരധിവാസത്തിനുമായി വിവിധ പദ്ധതികള്‍ ; മന്ത്രി

ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് മന്ത്രി ആര്‍.ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്…

Kerala13 Mar 2024, 1:30 AM 21,316
ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ ശാക്തീകരണത്തിനും പുനരധിവാസത്തിനുമായി വിവിധ പദ്ധതികള്‍ ; മന്ത്രി

ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് മന്ത്രി ആര്‍.ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു


ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ ശാക്തീകരണത്തിനും പുനരധിവാസത്തിനുമായി വിവിധങ്ങളായ പദ്ധതികളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു.


ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന് കാസര്‍കോട് ജില്ലയില്‍ പുതിയതായി ആരംഭിച്ച ഓഫീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏജന്‍സിയാണ് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസും എറണാകുളത്തും കോഴിക്കോടുമുള്ള മറ്റ് രണ്ട് ഓഫീസുകളും മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.


എല്ലാ ജില്ലകളിലും ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ഓഫീസ് എന്ന ലക്ഷ്യം ആദ്യം നടപ്പിലാക്കുന്നത് കാസര്‍കോട് ജില്ലയിലാണെന്നും അത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഓഫീസ് സൗകര്യങ്ങള്‍ നല്‍കിയ ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെയും മന്ത്രി അഭിനന്ദിച്ചു.


സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനായി ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ മാതൃകയില്‍ സ്വയംസഹായ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുമെന്നും മനുഷ്യജീവിതത്തിന് സാധ്യമായ എല്ലാ കര്‍മ്മ മേഖലകളിലും ഭിന്നശേഷിക്കാരെയും എത്തിച്ച് സമ്പൂര്‍ണ്ണ വികസനം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പുനരധിവാസ ഗ്രാമം ഉള്‍പ്പെടെ സംസ്ഥാനത്താകെ പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കും. ഭിന്നശേഷിക്കാരുടെ ഭൗതിക, മാനസിക, നൈപുണ്യ വികസനത്തിനും ഉപജീവനത്തിനുമെല്ലാം സൗകര്യം നല്‍കുന്ന കേന്ദ്രങ്ങളായി അത് വളര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.


കാസര്‍കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, ക്ഷേമകാര്യ സ്ഥിരം സമിതി മുൻ അധ്യക്ഷന്‍ ഷിനോജ് ചാക്കോ, സിവില്‍ സ്റ്റേഷന്‍ ഡിവിഷൻ മെമ്പര്‍ ജാസ്മിന്‍ കബീര്‍, ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ ഗിരീഷ് കീര്‍ത്തി, ഒ.വിജയന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മനോജ്കുമാര്‍ അക്കോട്ടില്ലം എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേര്‍സണ്‍ അഡ്വ.എം.വി.ജയഡാളി സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ് നന്ദിയും പറഞ്ഞു.


Share this story

Share

Related Stories