The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വലിയമല ഐ.എസ്.ആർ.ഒ സ്ഥലമേറ്റെടുപ്പ്: മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു

ഐ.എസ്.ആർ.ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്…

Kerala01 Apr 2025, 11:05 PM 23,424
വലിയമല ഐ.എസ്.ആർ.ഒ സ്ഥലമേറ്റെടുപ്പ്: മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു

ഐ.എസ്.ആർ.ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


ഐ.എസ്.ആർ.ഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന  പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ.എസ്.ആർ.ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ പ്രദേശവാസികൾക്ക് വീടുകളിലേക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നുള്ളു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഈ പ്രദേശം കൂടി ഐ.എസ്.ആർ.ഒ ഏറ്റെടുക്കണമെന്ന ആവശ്യമായിരുന്നു പ്രദേശവാസികൾക്ക്. സ്ഥലം ഏറ്റെടുക്കലിൽ വരുന്ന പരാതികൾ സൗഹൃദപരമായി ചർച്ചയിലൂടെ പരിഹരിച്ച് മുന്നോട്ട്‌പോകണമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് വഴി പൂർണ്ണമായും തടസ്സപ്പെടുന്നത്, ബൗണ്ടറി തിരിക്കുമ്പോൾ ഗതാഗത സൗകര്യം ഉറപ്പാക്കുന്നത് ഉഃൾപ്പടെയുള്ള പരാതികൾ യോഗത്തിൽ ചർച്ച ചെയ്തു.


ഐ.എസ്.ആർ.ഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന ഇടമല ഭാഗത്തായി 25 വീടുകൾ ഉൾപ്പെടുന്ന മൂന്ന് ഏക്കർ സ്ഥലം വിട്ടുനൽകാൻ ഉടമസ്ഥർ തയാറായ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മൂന്ന്  മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര അനുമതി ലഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് എൽ.പി.എസ്.സി ഡയറക്ടറോട് നിർദ്ദേശിച്ചു. നേരിട്ടുള്ള വിലപേശൽ നടത്തിയുള്ള ക്രയവിക്രയത്തിനുള്ള  കേന്ദ്രവകുപ്പിന്റെ അനുമതി ലഭ്യമായാൽ കാലതാമസം ഒഴിവാക്കി വേഗത്തിൽ സംസ്ഥാന സർക്കാർ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


സ്ഥലം ഏറ്റെടുക്കൽ നടപ്പിലാക്കുന്നതു വരെ താൽക്കാലിക വയർ ഫെൻസിങ് സ്ഥാപിക്കുമ്പോൾ വാഹനങ്ങൾ കടന്നുപോകുവാനുള്ള സൗകര്യമൊരുക്കും. റോഡിന്റെ ഇരുവശങ്ങളും ഐ എസ് ആർ ഒ ഏറ്റെടുത്തപ്പോൾ സുരക്ഷാ മേഖലയുടെ മധ്യത്തിലൂടെയുള്ള പതിനാറാം കല്ല് – മല്ലമ്പ്രക്കോണം റോഡ് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ നടപടി ഉറപ്പാകാണമെന്നും ഇക്കാര്യങ്ങൾ പഠിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സാധ്യമായ തീരുമാനം സ്വീകരിക്കണമെന്നും ഐ എസ് ആർ ഒ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.


ജില്ലാ കളക്ടർ അനുകുമാരി, എൽ.പി.എസ്.സി  ഡയറക്ടർ എം. മോഹൻ, കൺട്രോളർ രാമകൃഷണൻ നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ,, ആർ.ഡി.ഒ കെ.പി .ജയകുമാർ, എൽ.എ ഡെപ്യൂട്ടി കളക്ടർമാരായ ജേക്കബ് സഞ്ജയ് ജോൺ, പ്രേംലാൽ തഹസീൽദാർ സജി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഹരികേശൻ നായർ, കൗൺസിലർമാരായ വിദ്യ, ലളിത നാട്ടുകാരുടെ പ്രതിനിധികൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.


Share this story

Share

Related Stories