The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ധനമന്ത്രിയുടെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ; വി മുരളീധരൻ

കേരള ധനകാര്യ മന്ത്രി യുടെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തത്.…

Kerala05 Feb 2024, 10:28 PM 21,845
ധനമന്ത്രിയുടെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ; വി മുരളീധരൻ
കേരള ധനകാര്യ മന്ത്രി യുടെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തത്. കുറേ കള്ളക്കണക്കുകൾ അവതരിപ്പിക്കുന്നു കുറെ പ്രഖ്യാപനങ്ങൾ നടത്തുന്നു.

ഇപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളിൽ പകുതിയും കഴിഞ്ഞ കാലങ്ങളിൽ നടത്തിയവ. കടക്കെണിയിലുള്ള കേരളം ഇടുക്കിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് അഞ്ചോ പത്തു കോടി രൂപ മാറ്റിവച്ചിരിക്കുന്നു.

ഈ പണം ഇവിടെ നിന്ന് വരും. മുതലപ്പൊഴിയിലെ ഹാർബർ, മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം. കാലങ്ങളായി പറയുന്നതല്ലാതെ ഒരു ശ്രമവും നടന്നിട്ടില്ല. ദേശീയ പാത വികസനം സംസ്ഥാനത്തിന്റെ വലിയ നേട്ടമായി പറയുന്നു.

പണമില്ലാത്തതിനാൽ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നു. 57000 കോടി രൂപയുടെ കണക്ക് വീണ്ടും അവതരിപ്പിച്ചിരിക്കുന്നു ഈ പച്ചക്കള്ളം നിയമസഭയിൽ അവതരിപ്പിക്കാൻ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ തയ്യാറാവില്ല.ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ബജറ്റ്.


സംസ്ഥാന സർക്കാർ യാഥാർത്ഥ്യബോധത്തോടെ കൂടി, സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം വർദ്ധിക്കാൻ എന്ത് നടപടിയെടുക്കുന്നു. കടയ്ക്കണി കുറയ്ക്കാൻ എന്ത് നടപടിയെടുക്കുന്നു. നികുതി പിരിവ് വർധിപ്പിക്കാൻ എന്ത് നടപടിയെടുക്കുന്നു എന്ന് യാഥാർത്ഥ്യബോധത്തോടെയുള്ള ബജറ്റ് അവതരിപ്പിച്ചിരുന്നുവെങ്കിൽ, ജനങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നു തോന്നിപ്പിക്കാമായിരുന്നു. കട കെണിയിൽ ആണെന്ന് ചീഫ് സെക്രട്ടറി തന്നെ റിപ്പോർട്ട് കൊടുത്ത ഏക സംസ്ഥാനം കേരളം.

കേരളത്തിന്റെ ഡൽഹി സമരത്തെയും മുരളീധരൻ വിമർശിച്ചു. സമരത്തിനായി ഏകദേശം അരക്കോടി രൂപ ചെലവ് വരും. അതുകൊണ്ട് സംസ്ഥാനത്തിന് പ്രയോജനം. മാർക്സിസ്റ്റ് പാർട്ടിയുടെ പ്രചരണത്തിനു വേണ്ടി അരക്കൊടി രൂപ ഉപയോഗിക്കുന്നു.സമരത്തിന് വേണ്ടി എത്ര പണം നീക്കിവെച്ചു എന്ന് ബജറ്റിൽ പറയേണ്ടതായിരുന്നു.

പ്രകടനപത്രികയിൽ റബർ 250 രൂപയാകും എന്നായിരുന്നു. എന്നാൽ 10രൂപ മാത്രമാണ് കൂട്ടിയിരിക്കുന്നത്. അതുതന്നെ ഇവിടെ നിന്ന് കൊടുക്കും. ചരിത്രങ്ങൾക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞാൽ അത് എന്ത് എന്ന് വ്യക്തമാക്കണം. പാർട്ടി നയങ്ങളിൽ മാറ്റം വരുത്തിയോയെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കണമെന്നും വി മുരളീധരൻ വിമർശിച്ചു.

Share this story

Share

Related Stories