The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: വയനാട്ടിൽ 2,46,866 പേരില്‍ പരിശോധന നടത്തി

* ജില്ലയെ 2030-ഓടെ ക്ഷയരോഗ മുക്തമാക്കുംവയനാട് ജില്ലയില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി ആരോഗ്യ വകുപ്പ് 2,46,866 പേരില്‍ പരിശോധന നടത്തിയതായി ജില്ലാ ടി.ബി ഓഫീസര്&#x20…

Kerala21 Mar 2025, 5:55 PM 27,751
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: വയനാട്ടിൽ 2,46,866 പേരില്‍ പരിശോധന നടത്തി

* ജില്ലയെ 2030-ഓടെ ക്ഷയരോഗ മുക്തമാക്കും


വയനാട് ജില്ലയില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി ആരോഗ്യ വകുപ്പ് 2,46,866 പേരില്‍ പരിശോധന നടത്തിയതായി ജില്ലാ ടി.ബി ഓഫീസര്‍ പ്രിയ സേനന്‍ അറിയിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്തി അണു ബാധിതരുടെ വ്യാപനം തടഞ്ഞ് ജില്ലയെ 2030- ഓടെ ക്ഷയരോഗ മുക്തമാക്കുകയാണ് ലക്ഷ്യം.


ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ജില്ലയില്‍ ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന ക്ഷയരോഗ പരിശോധനയിലാണ് 246866 ആളുകളെ പരിശോധനക്ക് വിധേയരാക്കിയത്. പരിശോധനയില്‍ കണ്ടെത്തിയ രോഗലക്ഷണങ്ങളുള്ള 4537 പേരില്‍ 4001 പേര്‍ക്ക് ആധുനിക നാറ്റ് പരിശോധനയും 536 പേരില്‍ എക്സ്റേ പരിശോധനയും നടത്തി. രണ്ട് മാസത്തിനകം നടത്തിയ പരിശോധനയില്‍ 99 പുതിയ ക്ഷയരോഗ ബാധിതരെ ജില്ലയില്‍ കണ്ടെത്തിയതായി ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം ഓഫീസര്‍ സമീഹ സൈതലവി പറഞ്ഞു.


ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സാഹചര്യം, പോഷകാഹാരക്കുറവ്, ശുചിത്വമില്ലായ്മ എന്നിവ രോഗ വ്യാപനത്തിന് കാരണമാവുന്നുണ്ട്. ആരോഗ്യ വകുപ്പ് ഊര് മൂപ്പന്മാരുമായി നടത്തിയ മുഖാമുഖത്തില്‍ ഉന്നതികളിലെ മുഴുവന്‍ ആളുകളിലും ക്ഷയരോഗ പരിശോധന നടത്തുകയും പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു.


ജില്ലയില്‍ ക്ഷയരോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ്, ലാബ് സൗകര്യങ്ങളോടെ 10 മൊബൈല്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴില്‍ അഞ്ചും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മൂന്നും പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കീഴില്‍ രണ്ടും യൂണിറ്റുകളാണുല്‌ളത്. ക്ഷയരോഗ ബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ ആളുകളെയും കണ്ടെത്തി ആരോഗ്യ വകുപ്പ് ഇഗ്ര ടെസ്റ്റ് നടത്തുന്നുണ്ട്. നവജാത ശിശുക്കളിലെ ബി.സി.ജി വാക്‌സിനേഷന്‍ രോഗപ്രതിരോധത്തിന് നിര്‍ണ്ണായകമാണ്.


Share this story

Share

Related Stories