The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു

ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് റിമാന്‍ഡില്‍

അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ റിമാൻഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാൻഡ് ചെയ്തത്. കൈവെട്ട് കേസിൽ സവാദിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. സവ…

Kerala11 Jan 2024, 1:51 AM 38,988
ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് റിമാന്‍ഡില്‍
അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ റിമാൻഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാൻഡ് ചെയ്തത്. കൈവെട്ട് കേസിൽ സവാദിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലുള്ള ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. ഇത്രയും നാൾ ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

സവാദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടി. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. തിരിച്ചറിയൽ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയിൽ വാങ്ങും. പിഎഫ്ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻഐഎ പറഞ്ഞു.

കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.‌

രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 രൂപ പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് നാല് ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Share this story

Share

Related Stories