The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തൊണ്ടയാട് പുതിയ മേല്‍പ്പാലം മാര്‍ച്ചില്‍ തുറക്കുമെന്ന് മന്ത്രി

രാമനാട്ടുകര ഫ്‌ളൈ ഓവര്‍ മാര്‍ച്ച് ആദ്യം തുറക്കുംവെങ്ങളം-രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസ് 60 ശതമാനം പണി കഴിഞ്ഞുതൊണ്ടയാട് പുതിയ മേല്‍പ്പാലം പണിതീര്‍ത്ത് മാര്‍ച്ച് ആദ്യം…

Kerala23 Jan 2024, 8:15 PM 21,322
തൊണ്ടയാട് പുതിയ മേല്‍പ്പാലം മാര്‍ച്ചില്‍ തുറക്കുമെന്ന് മന്ത്രി

  • രാമനാട്ടുകര ഫ്‌ളൈ ഓവര്‍ മാര്‍ച്ച് ആദ്യം തുറക്കും

  • വെങ്ങളം-രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസ് 60 ശതമാനം പണി കഴിഞ്ഞു


തൊണ്ടയാട് പുതിയ മേല്‍പ്പാലം പണിതീര്‍ത്ത് മാര്‍ച്ച് ആദ്യം നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാത 66 ലെ പ്രവൃത്തി പുരോഗതി വിലയിരുത്താനായി മന്ത്രിയുടെ നേതൃത്വത്തില്‍ തൊണ്ടയാട് ഫ്ളൈ ഓവര്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ദേശീയപാത 66. ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തിയില്‍ തടസ്സങ്ങളുള്ളത് നീക്കാന്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ന്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തടസ്സങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ യോഗം ചേരും.


\"\"


കോഴിക്കോട് ബൈപ്പാസിന്റെ 58 ശതമാനം പണി പൂര്‍ത്തീകരിച്ചു. 2025 ലെ പുതുവത്സര സമ്മാനമായി കോഴിക്കോട് ബൈപ്പാസ് തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.


വെങ്ങളം-രാമനാട്ടുകര ബൈപ്പാസിന്റെ പ്രവൃത്തി വേഗത്തില്‍ തീർക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വെങ്ങളം -രാമനാട്ടുകര- കോഴിക്കോട് ബൈപ്പാസ് 60 ശതമാനം പണി പൂര്‍ത്തീയായി. രാമനാട്ടുകര ഫ്‌ളൈ ഓവര്‍ മാര്‍ച്ച് ആദ്യം തുറന്നുകൊടുക്കും. പാലോളി, മൂരാട് പാലങ്ങളും വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.


അഴിയൂര്‍-വെങ്ങളം, വെങ്ങളം-രാമനാട്ടുകര റീച്ചുകളുടെ പ്രവൃത്തിയാണ് ഇന്ന് ജില്ലയില്‍ പരിശോധിച്ചത്.


ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 109.5 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ 415 കോടി രൂപ ചെലവഴിച്ചു. തലശ്ശേരി-മാഹി ബൈപ്പാസ് ഇതിന്റെ ഭാഗമായി ഉടന്‍ തുറന്നുകൊടുക്കും. ഇതോടെ തലശ്ശേരി-വടകര യാത്രാ സമയം 15 മിനിറ്റ് ആയി ചുരുങ്ങും. അഴിയൂര്‍-വെങ്ങളം റീച്ച് 35 ശതമാനം പ്രവര്‍ത്തിയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ വേഗത്തിലാക്കി 2025 തുടക്കത്തില്‍ പൂര്‍ത്തീകരിക്കും. ദേശീയപാത അതോറിറ്റിക്ക് കേരളത്തില്‍ ആസ്ഥാനം മന്ദിരം തുറക്കാന്‍ തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Share this story

Share

Related Stories