The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വീരോചിതം ഈ യാത്രയയപ്പ്; കെടാനാളമായി സഖാവ് വി എസ്

അലകടലായി ഒഴുകിയെത്തിയ മഹാപ്രവാഹത്തിന്റെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി കേരളത്തിന്റെ സമര സഖാവ് വി എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സ്മരണ. നിസ്വവർ​ഗത്തിന്റെ നായകനെ വലിയചുടുകാട് നെഞ്ചോടുചേർത്തു. നിലയ്ക്കാ…

Kerala24 Jul 2025, 3:00 AM 41,258
വീരോചിതം ഈ യാത്രയയപ്പ്; കെടാനാളമായി സഖാവ് വി എസ്
അലകടലായി ഒഴുകിയെത്തിയ മഹാപ്രവാഹത്തിന്റെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി കേരളത്തിന്റെ സമര സഖാവ് വി എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സ്മരണ. നിസ്വവർ​ഗത്തിന്റെ നായകനെ വലിയചുടുകാട് നെഞ്ചോടുചേർത്തു. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുമായി സിപിഐ എമ്മിന്റെ തലമുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസിന്‌ ജനലക്ഷങ്ങൾ വിടചൊല്ലി. അടിച്ചമർത്തപ്പെട്ട മനുഷ്യർക്കുവേണ്ടി പൊരുതി വി എസ് ചുവപ്പിച്ച സമരഭൂമി വീരോചിത യാത്രയയപ്പാണ് നൽകിയത്. പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും സഖാക്കളുടെ സഖാവായ പി കൃഷ്‌ണപിള്ള ഉൾപ്പെടെ മഹാനേതാക്കൾക്കുമൊപ്പമാണ് കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം.

ചൊവ്വ ഉച്ചയ്ക്ക് തലസ്ഥാന ന​ഗരിയിൽനിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറെടുത്താണ് ജന്മനാടായ ആലപ്പുഴയിലെത്തിയത്. പാതിരാവിലും കുട്ടികളും വയോധികരും അടക്കമുള്ള ജനാവലി വി എസിനായി വഴിയരികിൽ കാത്തുനിന്നു. ജനാരവങ്ങൾക്കിടയിലൂടെ തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് ബുധൻ രാവിലെ 7.30 കഴിഞ്ഞപ്പോഴാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്.

പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് മൃതദേഹം എത്തിയപ്പോൾ ആയിരങ്ങൾ തൊണ്ടയിടറി വിളിച്ചു- ഇല്ല ഇല്ല മരിക്കുന്നില്ല, പ്രിയ സഖാവ് മരിക്കുന്നില്ല. പൊതുദർശനത്തിനായി വി എസിനെയും വഹിച്ചുള്ള വാഹനം എത്തുംമുൻപേ വീടിന് മുന്നിൽ കിലോമീറ്ററുകൾ നീണ്ടനിരയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിറന്ന മണ്ണിൽ മനുഷ്യരായി ജീവിക്കാനുള്ള ജനതയുടെ പോരാട്ടങ്ങൾക്ക് ഊടുംപാവും നെയ്‌ത പുന്നപ്രയുടെ മണ്ണിലാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ‘വേലിക്കകത്ത്‌’ വീട്‌. ഈ വീട്ടിലേക്ക് അവസാനയാത്രയ്ക്ക് വി എസ് എത്തിയപ്പോൾ കേരളമൊന്നാകെ ഒപ്പം അനു​ഗമിച്ചു. ഇനിയും കാണാൻ കാത്തുനിൽക്കുന്നവർ ജില്ലാ കമ്മിറ്റി ഓഫീസിലേക്കു പോകണമെന്ന് അറിയിപ്പ് നൽകി. മൃതദേഹം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരകമന്ദിരത്തിലെത്തിച്ചപ്പോഴും ജനപ്രവാഹത്തിന് ഒരു കുറവും വന്നില്ല. അവിടെയും മണിക്കൂറുകളോളം നീണ്ട പൊതുദർശനം. പിന്നീട് ബീച്ചിനുസമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്‌. എല്ലായിടത്തും അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ നീണ്ടനിര. പൊലീസ് ദേശീയ പതാക പുതപ്പിച്ച ശേഷം ഗാർഡ് ഓഫ് ഓണർ നൽകി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.

നാല് മണിക്കായിരുന്നു വലിയചുടുകാട്ടിൽ സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ റിക്രിയേഷൻ സെന്ററിൽനിന്ന്‌ മൃതദേഹം എടുത്തപ്പോൾത്തന്നെ രാത്രി എട്ടര കഴിഞ്ഞു. അന്ത്യയാത്ര രക്തസാക്ഷികളുടെ സ്മൃതിമണ്ഡപമായ വലിയചുടുകാട്ടിലേക്ക്. കടലിരമ്പത്തെയും മറികടന്ന മുദ്രാവാക്യം വിളികളുമായി, പ്രിയ സഖാക്കളുടെ അന്ത്യാഭിവാദ്യത്താൽ വി എസ് എന്ന സമരനൂറ്റാണ്ട് ചിതയിലെരിഞ്ഞു. മകൻ വി എ അരുൺകുമാർ ചിതയ്‌ക്ക്‌ തീകൊളുത്തി.

വി എസിന്റെ ഭാര്യ വസുമതിയും ഉറ്റബന്ധുക്കളും അരികിലുണ്ടായി. സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 മുതൽ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ ചികിത്സയിലിരുന്ന വി എസ് 102-ാം വയസ്സിൽ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 2006മുതൽ 2011വരെ കേരള മുഖ്യമന്ത്രിയും മൂന്ന്‌ തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി. 1980മുതൽ 1991വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്.

Share this story

Share

Related Stories