The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

"നയപ്രഖ്യാപനത്തിന് സമയമില്ല റോഡില്‍ കുത്തിയിരിക്കാൻ സമയമുണ്ട്;ഭേഷ്; ഗവർണറെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നയപ്രഖ്യാപനം വായിക്കാൻ സമയമിലാത്ത ഗവർണർക്ക് റോഡില്‍ ഒന്നര മണിക്കൂർ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വാർത്താ സമ്മേളനത്തിലായിരുന്നു രൂക്ഷ വിമർശനം. "നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണ…

Kerala28 Jan 2024, 2:11 AM 11,528
"നയപ്രഖ്യാപനത്തിന് സമയമില്ല റോഡില്‍ കുത്തിയിരിക്കാൻ സമയമുണ്ട്;ഭേഷ്; ഗവർണറെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
നയപ്രഖ്യാപനം വായിക്കാൻ സമയമിലാത്ത ഗവർണർക്ക് റോഡില്‍ ഒന്നര മണിക്കൂർ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വാർത്താ സമ്മേളനത്തിലായിരുന്നു രൂക്ഷ വിമർശനം.

"നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ എന്താണ് കാണിച്ചത്? കേരളത്തോടും ഭരണഘടനയോടുമുള്ള അവഹേളനമാണത്. നയപ്രഖ്യാപനം വായിക്കാൻ സമയമില്ല. ഒന്നര മണിക്കൂർ റോഡില്‍ കുത്തിയിരിക്കാൻ സമയം ഉണ്ടോ? ഭേഷ്": മുഖ്യമന്ത്രി പരിഹസിച്ചു.

ഗവർണർക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് പറയാനാകില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്ക് എതിരെ പ്രതിഷേധം ഉണ്ടാവും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം യാത്ര ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളോട് അധികാര സ്ഥാനത്ത് ഇരിക്കുന്നവർ എന്ത് സമീപനം സ്വീകരിക്കണം എന്നതാണ് പ്രശ്നം. പൊലീസ് നടപടി നോക്കുന്ന അധികാരിയെ നേരത്തെ കേരളം കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

"അധികാര സ്ഥാനത്തിരിക്കുന്നവർക്കു നേരെ വ്യത്യസ്ഥമായ രീതിയിലുള്ള പ്രതിഷേധസ്വരങ്ങള്‍ ഉയർന്നേക്കാം. അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട നിലപാടെന്താണ് എന്നതാണ് പ്രധാനം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്ത് നടപടി എടുക്കുന്നു എന്ന് നോക്കാൻ വേണ്ടി അവിടെയിറങ്ങുന്ന അധികാരിയെ കേരളം കണ്ടിട്ടുണ്ടോ? സാധാരണ സെക്യൂരിറ്റി നിലപാടുകള്‍ക്കു വിരുദ്ധമായ കാര്യമാണത്. നിയമനടപടികള്‍ താൻ പറയുന്നത് പോലെ സ്വീകരിക്കണം, ഏതെങ്കിലും ഒരാള്‍ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് ആ എഫ്‌ഐആറിന് വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മള്‍ കണ്ടിട്ടുണ്ടോ?" കോഴിക്കോട് പൊലീസ് കൂടെ വരണ്ട എന്നാണ് ഗവർണർ പറഞ്ഞത്. അങ്ങനെ ഏതെങ്കിലും ഗവർണർ നേരത്തെ പറഞ്ഞിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സി.ആർ.പി.എഫിനെ നിയോഗിച്ചത് സംസ്ഥാനത്തിന് മേലുള്ള കേന്ദ്രത്തിൻ്റെ ഇടപെടലായി കാണുന്നില്ല. ആർ എസ് എസ് പ്രവർത്തകർക്ക് സുരക്ഷ ലഭിക്കുന്നുണ്ട്. ആ പട്ടികയില്‍ ഗവർണറും എത്തും. കേന്ദ്ര സേനയുടെ സുരക്ഷയുള്ള ആർ.എസ്‌എസുകാരുടെ പട്ടികയിലാണ് ഇപ്പോള്‍ ഗവർണറും. പ്രത്യേക മേന്മ എന്താണ് അറിയില്ല. സിആർപിഎഫ് കേരളം നേരിട്ട് ഭരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

"ഗവർണറുടെ സുരക്ഷ ഇപ്പോള്‍ സിആർപിഎഫിന് കൈമാറിയെന്നാണു പറയുന്നത്. വളരെ വിചിത്രമായ കാര്യമാണത്. സ്റ്റേറ്റിന്റെ തലവനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയാണ് ഗവർണർക്ക് ലഭിക്കുന്നത്. ആ സുരക്ഷ വേണ്ടെന്ന് വെച്ചിരിക്കുകയാണ് അദ്ദേഹം. കേരളത്തില്‍ ഇപ്പോള്‍ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ, ഇവരെല്ലാം ആർഎസ്‌എസ് പ്രവർത്തകരാണ്. ആ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനും."

Share this story

Share

Related Stories