The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഹയർസെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും മേയ് 31നകം പൂർത്തീകരിക്കും

ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും മേയ് 31നകം പൂർത്തീകരിക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു…

Kerala06 May 2025, 11:15 PM 45,898
ഹയർസെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും മേയ് 31നകം പൂർത്തീകരിക്കും

ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും മേയ് 31നകം പൂർത്തീകരിക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിച്ചത്. അധ്യാപകർ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ വരുത്തുന്ന തെറ്റുകൾ ട്രാൻസ്ഫർ പ്രക്രിയയെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ വർഷം ഏപ്രിൽ 7 മുതൽ 16 വരെ ഇതിനായി സമയം നൽകി. പിന്നീട് സമയം ഏപ്രിൽ 21 വരെ ദീർഘിപ്പിച്ചു.  ഈ സമയപരിധിയിലും വ്യക്തി വിവരങ്ങൾ  കൃത്യമായി നൽകാത്ത അധ്യാപകർക്ക് ആദ്യം ഏപ്രിൽ 28നും 29നും പിന്നീട് ഏപ്രിൽ 30 നും മേയ് 2നും ഹെൽപ്പ് ഡെസ്‌കിൽ നേരിട്ട് വന്ന് തിരുത്താൻ അവസരം നൽകി. നാന്നൂറിലധികം അധ്യാപകരാണ് ഇപ്രകാരം നേരിട്ട് വന്ന് തിരുത്തിയത്. ഇതിനു പുറമെ ഇപ്രാവശ്യം ആദ്യമായി കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പ്രിൻസിപ്പൽമാർക്ക് സൗകര്യമേർപ്പെടുത്തി. ഇതോടെ ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ വിവിധ വിഷയങ്ങളിൽ ലഭ്യമായ ഒഴിവുകൾ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പോർട്ടലിൽ കൈറ്റ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്രാവശ്യം ആദ്യമായി ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അധ്യാപകരുടെ പരാതികൾ പരിശോധിച്ച് മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാൻ ഒരു സമിതിയെയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. പൂർണ സുതാര്യത ഉറപ്പാക്കിയും ആക്ഷേപങ്ങൾക്ക് ഇടയാക്കാതെയുമാണ് ഈ പ്രവർത്തനങ്ങളെല്ലാം നടന്നു വരുന്നത്.


മേയ് 3 വരെയാണ് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സമയം നൽകിയിരുന്നത്. ഇതിന്റെ ഭാഗമായി 8204 അധ്യാപകരുടെ അപേക്ഷകളാണ് പ്രിൻസിപ്പൽമാർ അംഗീകരിച്ച് അയച്ചത്. ഇതിൽ 357 അപേക്ഷകർ അനുകമ്പാർഹമായ മുൻഗണന ലഭിക്കേണ്ട വിഭാഗത്തിലാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരുടെ അപേക്ഷകൾ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിക്കും. മേയ് 19 നുള്ളിൽ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇത് പരിശോധിക്കാൻ ഒരാഴ്ച സമയം നൽകിയശേഷം അന്തിമ സ്ഥലം മാറ്റപ്പട്ടിക മേയ് 26 ഓടെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Share this story

Share

Related Stories