The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ നാടിന് സമര്‍പ്പിച്ചു

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. മികച്ച സംവിധാനങ്ങല്‍ ഒരുക്കി നവീകരിച്ച ടൗണ്‍ ഹാ…

Kerala23 Jan 2024, 8:35 PM 21,046
നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ നാടിന് സമര്‍പ്പിച്ചു

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. മികച്ച സംവിധാനങ്ങല്‍ ഒരുക്കി നവീകരിച്ച ടൗണ്‍ ഹാളിനെ കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ പാലങ്ങളും ഒഴിഞ്ഞ ഇടങ്ങളും പൊതു ഇടങ്ങളാക്കി ഉപയോഗപ്രദമാക്കും.


സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സഹകരണ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയെ ചേര്‍ത്തു നിര്‍ത്തി പൊതു ഇടങ്ങളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ടൂറിസം വകുപ്പുകളിലെ നിര്‍മ്മാണ പ്രവൃത്തനങ്ങള്‍ക്ക് നവീനമായ രൂപകല്‍പ്പനകള്‍ അവതരിപ്പിക്കും. ഇതിനായി സമഗ്രമായ ഒരു ഡിസൈന്‍ നയം രൂപീകരിച്ച് പൊതുമരാമത്ത്-ടൂറിസം മേഖലയില്‍ മികച്ച ഡിസൈനോടുകൂടിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി സന്ദേശം നല്‍കി. ടി.എന്‍ പ്രതാപന്‍ എംപി, കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. പൊതുമരാമത്ത് വകുപ്പ് മധ്യമേഖല കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി.കെ ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


തൃശ്ശൂരിലെ ഹൃദയഭാഗത്തായി 2.9 ഹെക്ടര്‍ സ്ഥലത്ത് രണ്ടു നിലകളിലായി 2618 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ 1938 ല്‍ നിര്‍മ്മിച്ച ടൗണ്‍ ഹാളിന്റെ സാംസ്‌ക്കാരിക തനിമ നഷ്ടപ്പെടാതെ പഴയ പ്രൗഡി നിലനിര്‍ത്തിക്കൊണ്ടാണ് മൂന്നു കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കാണികള്‍ക്ക് സുഗമമായ കാഴ്ച ലഭിക്കുന്നതിനായി തറനിരപ്പ് ക്രമീകരിച്ച് വിട്രിഫൈഡ് ടൈലുകള്‍ പാകുകയും വരാന്തകള്‍ ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കുകയും ചെയ്തു.


ടൗണ്‍ ഹാളിന്റെ സ്റ്റേജ് ഉള്‍പ്പെടെയുള്ള എല്ലാ ഭാഗങ്ങളും ഭിന്നശേഷി സൗഹൃദമാക്കി. ശബ്ദനിയന്ത്രണത്തിനായി എക്കോസ്റ്റിക് പാനലുകള്‍ ഉപയോഗിച്ച് ടൗണ്‍ഹാളിന്റെ ഭിത്തികള്‍ ക്രമീകരിച്ചു. ഹാളിലുണ്ടായിരുന്ന ബഞ്ചുകള്‍ മാറ്റി പുതിയ കുഷ്യനോടുകൂടിയ ബെഞ്ചുകള്‍ സ്ഥാപിക്കുകയും സ്റ്റേജില്‍ പുതിയ കര്‍ട്ടനുകള്‍ സ്ഥാപിക്കുകയും ചെയ്തു.


ടൗണ്‍ ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഇന്റീരിയര്‍ ഡിസൈനും സീറ്റിംഗ് അറേഞ്ച്‌മെന്റ് ലേഔട്ടും തയ്യാറാക്കിയത് പൊതുമരാമത്ത് ആര്‍ക്കിടെക്ച്ചറല്‍ വിഭാഗമാണ്. 450 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ടൗണ്‍ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.


സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് സ്വാഗതവും പൊതുമരാമത്ത് എക്സി. എഞ്ചിനീയര്‍ പി.വി ബിജി നന്ദിയും പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ റെജി ജോയ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, സെക്രട്ടറി സി.പി അബൂബക്കര്‍, പബ്ലിക് ലൈബ്രറി സെക്രട്ടറി ജോണ്‍ സിറിയക്, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories