The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

*വ്യാജ ഡോക്ടർക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട്ടെ വ്യാജ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പ്. പാലിയേറ്റീവ് കെയറിൽ കഴിയു…

Kerala13 Jun 2025, 4:10 AM 38,577
പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

*വ്യാജ ഡോക്ടർക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്


കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട്ടെ വ്യാജ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പ്. പാലിയേറ്റീവ് കെയറിൽ കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടർന്നാണ് കോഴിക്കോട് കോർപറേഷനിലെ മാറാട് പ്രവർത്തിക്കുന്ന മാറാട് മെഡിക്കൽ സെന്ററിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയായ ഇ.കെ. കണ്ണനെതിരെ നിയമ നടപടി സ്വീകരിച്ചു.


കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മരുന്ന് വാങ്ങുന്നവർ കൂടി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും ഫാർമസികളോ ക്ലിനിക്കുകളോ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകുന്നെന്ന് ബോധ്യപ്പെട്ടാൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ അറിയിക്കണം. (ടോൾ ഫ്രീ നമ്പർ 1800 425 3182). കർശന നടപടി സ്വീകരിക്കും. പരിശോധനകൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.


മാറാട് ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ യാതൊരുവിധ രേഖകളും ഇല്ലാതെ വിൽപനയ്ക്കായി സൂക്ഷിച്ച ധാരാളം മോഡേൺ മെഡിസിൻ മരുന്നുകളാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ കണ്ടെത്തിയ മരുന്നുകളിൽ ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകൾ ഉപയോഗിച്ചാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇ.കെ. കണ്ണൻ രോഗികളെ ചികിത്സിച്ചിരുന്നത് എന്ന് കണ്ടെത്തി. മോഡേൺ മെഡിസിൻ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനാവശ്യമായ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷനർ യോഗ്യതയോ മരുന്നുകൾ വിൽപന നടത്തുന്നതിനാവശ്യമായ ഡ്രഗ് ലൈസൻസുകളോ ഇദ്ദേഹത്തിനില്ല എന്നും കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ മരുന്നുകളും കസ്റ്റഡിയിലെടുത്തു. ആ മരുന്നുകളും രേഖകളും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇത് കൂടാതെ പോലീസും കേസ് എടുത്തിട്ടുണ്ട്.


സ്ഥാപനത്തിൽ കണ്ടെത്തിയ മരുന്നുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ഈ സ്ഥാപനത്തിലേക്ക് എത്തിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഡ്രഗ്സ് കൺട്രോളർ കെ. സുജിത് കുമാർ നിർദേശം നൽകി. കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഇൻചാർജ് സുധീഷ് കെ.വി.യുടെ ഏകോപനത്തിൽ കോഴിക്കോട് ഡ്രഗ്സ് ഇൻസ്‌പെക്ടർ ശാന്തി കൃഷ്ണയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ നൗഫൽ സിവി, നീതു കെ. എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories