The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വക…

Kerala05 Feb 2024, 7:10 PM 41,512
കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്


കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


വടകര സാന്റ് ബാങ്ക്‌സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്കായി വിനോദസഞ്ചാര വകുപ്പില്‍ നിന്നും തുകയനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.


പ്രദേശത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടത്താൻ തീരുമാനിച്ചു. 2024 ജൂണില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ച് 2025 തുടക്കത്തില്‍ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വടകര, പയ്യോളി നഗരസഭകളെ കൂടി കൂട്ടിയോജിപ്പിച്ചാണ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ട് വിനിയോഗിക്കണം.


പയ്യോളി നഗരസഭയുടെ കീഴിലാണ് കൊളാവിപ്പാലം സ്ഥിതി ചെയ്യുന്നത്. കണ്ടല്‍ കാടുകള്‍, ആമയുടെ ആവാസ വ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കണം. പ്രദേശവാസികൾക്ക് ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി നൽകണം. റവന്യൂ ഭൂമിക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ ഭൂമി കൂടി ഏറ്റെടുക്കണം. പൊതുമേഖലകളെയും സ്വകാര്യ, അര്‍ധ സ്വകാര്യ മേഖലകളെയും ഉള്‍പ്പെടുത്തിയാണ് ടൂറിസം വികസനം സാധ്യമാക്കേണ്ടത്. ഭാവിയില്‍ കാപ്പാട് മുതല്‍ സാന്റ്ബാങ്ക്‌സ് വരെയുള്ള സ്ഥലങ്ങളെ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


പദ്ധതി പ്രദേശത്തിന്റെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു.


സാന്റ്ബാങ്ക്‌സ്, കുഞ്ഞാലിമരക്കാര്‍ മ്യൂസിയം, മിനി ഗോവ, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, ബോട്ട്‌ജെട്ടി, വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍, ടെന്റുകള്‍, നടപ്പാത ഉള്‍പ്പടെ അടങ്ങിയതാണ് കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍. യു.എല്‍.സി.സി.എസാണ് കരട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.


യോഗത്തില്‍ എം.എല്‍.എമാരായ കാനത്തില്‍ ജമീല, കെ കെ രമ, വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, പയ്യോളി നഗരസഭ ചെയര്‍മാന്‍ വി കെ അബ്ദുറഹ്‌മാന്‍, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ്‌കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ്, കെ കെ മുഹമ്മദ്, പയ്യോളി നഗരസഭ മുന്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, യു.എല്‍.സി.സി.എസ് ജീവനക്കാര്‍, വിനോദസഞ്ചാര വകുപ്പ് ജീവനക്കാര്‍, നഗരസഭ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories