The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വാക്കയിൽ പാലം മന്ത്രി നാടിനു സമർപ്പിച്ചു

അഞ്ചുവർഷത്തിൽ നൂറ് പാലം എന്ന വാക്ക് മൂന്നാംവർഷം തന്നെ യാഥാർഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്അഞ്ചുവർഷത്തിനുള്ളിൽ നൂറ് പാലം പണിയുമെന്ന സർക്കാർ വാക്ക് വെറും മൂന്നു വർഷത്തിനുള്ളിൽ തന്നെ യാഥാർത്ഥ്യമാകുമെന്…

Kerala26 Feb 2024, 1:55 AM 30,137
വാക്കയിൽ പാലം മന്ത്രി നാടിനു സമർപ്പിച്ചു

അഞ്ചുവർഷത്തിൽ നൂറ് പാലം എന്ന വാക്ക് മൂന്നാംവർഷം തന്നെ യാഥാർഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്


അഞ്ചുവർഷത്തിനുള്ളിൽ നൂറ് പാലം പണിയുമെന്ന സർക്കാർ വാക്ക് വെറും മൂന്നു വർഷത്തിനുള്ളിൽ തന്നെ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തുറവൂർ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വാക്കയിൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടേമുക്കാൽ വർഷം കൊണ്ട് 92 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാനായെന്നും മന്ത്രി പറഞ്ഞു.


പശ്ചാത്തല വികസനത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ് പാലങ്ങൾ. കഴിഞ്ഞ ഏഴര വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ കേരളത്തിലെ പശ്ചാത്തല വികസനമേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാതകളും സംസ്ഥാന പാതകളും ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളുമെല്ലാം നവീകരിക്കപ്പെടുകയാണ്-മന്ത്രി പറഞ്ഞു. ദീർഘകാലമായി മുടങ്ങിക്കിടന്ന പല പദ്ധതികളും ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. ദേശീയപാത വികസനം ഇതിൽ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് ആദ്യമായി 5600 കോടി രൂപ ദേശീയപാത വികസനത്തിനായി മുടക്കിയ സംസ്ഥാനം കേരളമാണ്. 2025 അവസാനത്തോടെ ദേശീയപാത യാഥാർത്ഥ്യമാവും. ഒൻപത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേ, 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ എന്നിവയും യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി. മുഖ്യാതിഥിയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ, മറ്റ് തദ്ദേശസ്ഥാപന ജനപ്രതിനിധികളായ പി.പി പ്രതീഷ്, സിന്ധു ബിജു, മേരി ടെൽഷ്യ, എ.യു അനീഷ്, എ.വി. ജോസഫ്, മഹിളാമണി, ഷീജ സ്റ്റീഫൻസൺ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.കെ. സാബു, ജോമോൻ കോട്ടപ്പള്ളി, പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. അജിത് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


സാക്ഷാത്കരിച്ചത് ദീർഘനാളത്തെ സ്വപ്നം


തുറവൂർ പഞ്ചായത്തിലെ പടിഞ്ഞാറേ മനക്കോടം നിവാസികളുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടാണ് തുറവൂർ പള്ളിത്തോടിനെയും പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ചു പൊഴിച്ചാലിനു കുറുകെ വാക്കയിൽ പാലം യാഥാർത്ഥ്യമായിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് 16.80 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ ഒരു കോടി രൂപ ഭൂമി ഏറ്റെടുക്കലിനുവേണ്ടി മാത്രമാണ് മാറ്റിവച്ചത്. ബോസ്ട്രിങ് ആർച്ച് രീതിയിൽ ആണ് പാലം നിർമ്മിച്ചിരിക്കുന്നത്. 2019 സെപ്റ്റംബറിൽ മന്ത്രിയായിരുന്ന ജി. സുധാകരനാണ് നിർമാണം ഉദ്ഘാടനം ചെയ്തത്. ഒറ്റപ്പെട്ട് കിടക്കുന്ന പടിഞ്ഞാറെ മനക്കോടത്തെ വാക്കയിൽ കോളനിയെ മൂലേക്കളം, തുറവൂർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യം എ.എം. ആരിഫ് എം.പി. മുൻകൈയെടുത്താണ് യാഥാർഥ്യമാക്കിയത്. പിന്നീട് ദലീമ ജോജോ എം.എൽ.എയും പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിരുന്നു.


Share this story

Share

Related Stories