The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗതാഗതകുരുക്കിന് പരിഹാരം മെട്രോ പോലുള്ള സംവിധാനമെന്ന് കരട് മൊബിലിറ്റി പ്ലാന്‍ ചര്‍ച്ച

അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചര്‍ച…

Kerala05 Feb 2024, 6:40 PM 39,962
ഗതാഗതകുരുക്കിന് പരിഹാരം മെട്രോ പോലുള്ള സംവിധാനമെന്ന് കരട് മൊബിലിറ്റി പ്ലാന്‍ ചര്‍ച്ച

അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചര്‍ച്ച. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, മേയര്‍ ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ലോക്‌നാഥ് ബെഹ്‌റ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


കോഴിക്കോടിന്റെ ഭാവി മുന്നില്‍ക്കണ്ട് നടപ്പാക്കുന്ന പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുന്നതാണ് നല്ലതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കരട് മൊബിലിറ്റി പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം ആരംഭം കുറിക്കാന്‍ ആവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ആദ്യഘട്ടം പൂര്‍ത്തീകരിച്ച ശേഷം അടുത്തഘട്ടം ആരംഭിക്കണമെന്നും സംയോജിത ഗതാഗത സംവിധാനം ഇതിന്റെ കൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു.


ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയിലിന്റെ ആദ്യഘട്ടത്തെ സ്വാഗതം ചെയ്യണമെന്നും മെട്രോ റെയില്‍ നഗരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ സമീപ സ്ഥലത്തേക്ക് കൂടി വ്യാപിക്കണമെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ജനങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാന്‍ കഴിയുന്ന വിധം ബസ്സിന്റെ റൂട്ടുകള്‍ ഉള്‍പ്പടെ ഇതിന് അനുസരിച്ച് ആസൂത്രണം ചെയ്യണമെന്നും അവര്‍ പറഞ്ഞു. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അതില്‍ പോകാന്‍ സാധിക്കുകയും മെട്രോയില്‍ പോകാന്‍ സാധിക്കുന്നവര്‍ക്ക് അതില്‍ പോകാന്‍ സാധിക്കുന്നവിധവും മെട്രോ ഗതാഗതം പരസ്പരപൂരകമായ ഗതാഗത സംവിധാനമാകണമെന്നും അവര്‍ പറഞ്ഞു.


കോഴിക്കോട്ടെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതിയെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. മറ്റു ഗതാഗത ശ്ര്യംഖലകളെ കൂട്ടിയോജിപ്പിക്കുന്നതാകും പദ്ധതിയെന്നും കലക്ടര്‍ പറഞ്ഞു.


അനുദിനം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കോഴിക്കോട് നഗരത്തിലേക്ക് ദിവസേന ഒരു ലക്ഷം വാഹനങ്ങളാണ് കടന്നു വരുന്നതെന്ന് ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു. റോഡില്‍ നിത്യവും നടക്കുന്ന അപകട നിരക്കുള്‍പ്പടെ പരിശോധിക്കുമ്പോള്‍ വാഹന പെരുപ്പം കുറക്കാന്‍ മെട്രോ പോലുള്ള ഗതാഗത സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. 167 ജീവനുകളാണ് കഴിഞ്ഞ വർഷം നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത്.


ചര്‍ച്ചയില്‍ പങ്കെടുത്ത് കൗണ്‍സിലര്‍മാരായ എസ് കെ അബൂബക്കര്‍, കെ സി മൊയ്തീന്‍കോയ, അഡ്വ. സിഎം ജംഷീര്‍, വി പി മനോജന്‍, എം കെ രാഘവന്‍ എം.പിയുടെ പി എ കെ ശ്രീകാന്ത്, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, ടൗണ്‍ പ്ലാനര്‍ ഗിരീഷ്‌കുമാര്‍, ഡിസിപി അനൂജ് പലിവാള്‍, എന്‍ ഐ ടി ആര്‍കിടെക്ച്ചര്‍ ഫിറോസ് എന്നിവര്‍ സംസാരിച്ചു.


Share this story

Share

Related Stories