The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബാലാവകാശ കമ്മിഷന്റെ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി

കേരള സംസ്ഥാന ബാലാവകാശ  കമ്മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന ശില്പശാലയായ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി. വെള്ളയമ…

Kerala03 Feb 2025, 9:50 PM 33,857
ബാലാവകാശ കമ്മിഷന്റെ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി

കേരള സംസ്ഥാന ബാലാവകാശ  കമ്മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന ശില്പശാലയായ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി. വെള്ളയമ്പലത്തെ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മിഷൻ അംഗം കെ.കെ.ഷാജു സ്വാഗതമാശംസിച്ചു. കർണാടക ബാലാവകാശ കമ്മിഷനിലെ ശരിധർ കോസംബേ, തിപ്പസ്വാമി, വെങ്കിടേഷ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായി കോൺക്ലേവിൽ പങ്കെടുത്തു. യോഗത്തിൽ കമ്മിഷൻ സെക്രട്ടറി ഷൈനി ജോർജ് നന്ദി അറിയിച്ചു.


ഓരോ ജില്ലയിലെയും ട്രൈബൽ-തീരദേശ-ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളിൽ നിന്നും അഞ്ച് കുട്ടികൾ വീതമാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ അവകാശവും ഇന്ത്യൻ ഭരണഘടനയും, ശുചിത്വവും പരിസ്ഥിതി സംരക്ഷണവും,  ദുരന്ത നിവാരണവും പാഠ്യപദ്ധതിയും, ജീവിതത്തിന്റെ എ പ്ലസ്, കുട്ടികളുടെ സുരക്ഷ-സംരക്ഷണാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ, ഡോ. ജി.എസ്. പ്രദീപ്,  കെ.കെ.സുബൈർ,  ഡോ. കെ.ജി. താര എന്നിവർ കുട്ടികളുമായി സംവദിച്ചു. കമ്മിഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, ബി.മോഹൻ കുമാർ, സുനന്ദ എൻ, സിസിലി ജോസഫ്, ജലജമോൾ റ്റി.സി. എന്നിവർ ചർച്ചകളിൽ മോഡറേറ്റർമാരായി. കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനുള്ള സവിശേഷ വേദിയായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. പ്രത്യേക വിഷയങ്ങളിൽ  ഗ്രൂപ്പ് ചർച്ചകൾ, പാനൽ ചർച്ചകൾ, ആശയ ശേഖരണം, ഓപ്പൺ ഫോറം തുടങ്ങിയവ ദ്വിദിന കോൺക്ലേവിന്റെ  ഭാഗമാകും. അതിലൂടെ നയരൂപീകരണത്തിൽ കുട്ടികളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് കമ്മിഷന്റെ ലക്ഷ്യം.


Share this story

Share

Related Stories