The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കണ്ണൂരിൽ പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന്  ബഹുമുഖ ഇടപെടൽ അനിവാര്യം: മുഖ്യമന്ത്രിഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖമ ഇടപെടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ…

Kerala23 Aug 2024, 11:35 PM 15,694
കണ്ണൂരിൽ പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന്  ബഹുമുഖ ഇടപെടൽ അനിവാര്യം: മുഖ്യമന്ത്രി





ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖമ ഇടപെടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


\"\"

അഞ്ച് കോടിയോളം കേസുകളാണ് ഇന്ത്യയിലാകെയുള്ള കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകി ലഭിക്കപ്പെടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്ന് നാം പറയാറുണ്ട്. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് പരാമർശിച്ചത്. കോടതി നടപടികളുടെ ഈ മെല്ലെപ്പോക്ക് പലപ്പോഴും നീതി തേടിയെത്തുന്നവർക്ക് ശിക്ഷയായി തോന്നാം എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്. പരമോന്നത നീതി പീഠത്തിന്റെ അധ്യക്ഷൻ തന്നെ ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോൾ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്, പരിശോധിക്കപ്പെടേണ്ടതുണ്ട്, പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുണ്ട് കോടതി നടപടികൾ വൈകുന്നത് ഏതെങ്കിലും പ്രത്യേക വകുപ്പിന്റെയോ വിഭാഗത്തിന്റെയോ പ്രവർത്തനങ്ങളിലെ പാളിച്ച കൊണ്ടല്ല.


നാമിന്നും പിന്തുടരുന്ന കാലഹരണപ്പെട്ട പുരാതന മാതൃകകൾ, കോടതികളിൽ മതിയായ സൗകര്യം ലഭ്യമല്ലാത്തത്, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ, ഇത്തരത്തിൽ നിരവധി ഘടകങ്ങൾ അതിലുണ്ട്. ഇവ ഓരോന്നിനെയും തിരിച്ചിറിഞ്ഞ് പ്രതിസന്ധികളെ മറികടന്ന് വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ കഴിയുന്ന നിലയിലേക്ക് നമ്മൾ എത്തിച്ചേരേണ്ടതുണ്ട്. ആ നിലക്ക് വേണം കാര്യങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും. ഇത്രയധികം കേസുകൾ കോടതികൾ കൈകാര്യം ചെയ്യുന്നതിന് മതിയായ കോടതികളും ജുഡീഷ്യൽ ഉദ്യോഗസ്ഥരും ഇല്ല.



ഈ പരിമിതികൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മാത്രമേ സമയബന്ധിതമായി നീതി ലഭ്യമാക്കാൻ കഴിയൂ. അതിന് ഉതകുന്ന ഇടപെടലുകൾ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കോടതിയുടെ കാര്യക്ഷമ പ്രവർത്തനങ്ങൾക്ക് ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ ഏറ്റവും പ്രധാനമാണ്. 2016ന് ശേഷം സംസ്ഥാനത്ത് 105 കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ 577, സബോർഡിനേറ്റ് കോടതികളിൽ 2334 തസ്തികകൾ സൃഷ്ടിച്ചു. ജുഡീഷ്യറിയെ ശക്തിപ്പെടുത്താൻ ഉതകുന്ന ഒട്ടേറെ നടപടികൾ സംസ്ഥാനം സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


കേരള ഹൈക്കോടതി ജഡ്ജിയും തലശ്ശേരി ജുഡീഷ്യൽ ഡിസ്ട്രിക്ട് പോർട്ട്‌ഫോളിയോ ജഡ്ജുമായ ജസ്റ്റിസ് ടി ആർ രവി അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ സഹദേവൻ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, അഡീഷണൽ ഗവ. പ്ലീഡർ കെ പി രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു. തലശ്ശേരി ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് സ്വാഗതവും കുടുംബ കോടതി ജഡ്ജി  ആർ എൽ ബൈജു നന്ദിയും പറഞ്ഞു.


Share this story

Share

Related Stories