The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂർ സ്‌കൂളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അക്കാദമിക് നിലവാരം ഉയർത്തുന്നതിന് മാസ്റ്റർ പ്ലാൻ ജൂൺ 15നകം: മുഖ്യമന്ത്രിസ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച…

Kerala03 Jun 2025, 1:55 AM 27,108
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂർ സ്‌കൂളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അക്കാദമിക് നിലവാരം ഉയർത്തുന്നതിന് മാസ്റ്റർ പ്ലാൻ ജൂൺ 15നകം: മുഖ്യമന്ത്രി

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പുതുവർഷം ഏറ്റവും ശ്രദ്ധിക്കുന്നത് സ്‌കൂളുകളിലെ അക്കാദമിക് നിലവാരത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായിരിക്കുമെന്നും ഇതിനായി ജൂൺ 15ന് മുൻപ് എല്ലാ സ്‌കൂളുകളും അക്കാദമിക് മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂല്യനിർണയ രീതിയിലും വലിയ മാറ്റം ഉണ്ടാകും.സ്‌കൂൾ സംവിധാനത്തെ ആകെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അറിവിന്റെ തലം വർദ്ധിപ്പിച്ച് അധ്യാപകർ പുതിയ മനോഭാവത്തിലേക്ക് എത്തിച്ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠനനിലവാരം വർദ്ധിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്നും എല്ലാ കാര്യങ്ങളിലും സർക്കാർ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ൽ 5 ലക്ഷം കുട്ടികൾ പൊതുമേഖലാ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയി.ആയിരം സ്‌കൂളുകൾ അനാദായം എന്നുപറഞ്ഞ് പൂട്ടി. അവിടെ നിന്നാണ് 9 വർഷം കൊണ്ട് 5000 കോടി രൂപ ചെലവഴിച്ച് സ്മാർട്ട് സ്‌കൂളുകൾ, സ്മാർട്ട് ക്ലാസ് റൂം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിദ്യാഭ്യാസ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതി ചേർത്തത്.

അക്കാദമിക് മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് ഈ വർഷം സമഗ്ര ഗുണമേന്മ വർഷമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾ പൂർണ്ണമായും അച്ചടിച്ച് കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാകുമ്പോൾ തന്നെ സ്‌കൂളുകളിൽ എത്തിക്കാനായി എന്നത് ചരിത്രമാണ്. അറിവ് കുട്ടികളിൽ ആത്മവിശ്വാസം പകരുകയും അതുവഴി ആനന്ദം അനുഭവിക്കാൻ അവസരം ഒരുക്കുകയും ചെയ്യണം. അതാണ് പുതിയ വിദ്യാഭ്യാസ രീതി. വിവേകം, വിമർശനാത്മകത, വിവേചനബുദ്ധി, സ്‌നേഹം, കരുതൽ എന്നിവയെല്ലാം അറിവിന്റെ ഭാഗമാണ്. ഔചിത്യ ബോധത്തോടെ അറിവ് മറ്റുള്ളവർക്ക് കൂടി പകർന്ന് നൽകാൻ കഴിയുന്ന പാഠ്യപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുന്ന രണ്ടാഴ്ചക്കാലം ഇത്തരത്തിൽ കുട്ടികളുടെ അഭിരുചികൾ വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പഴയ അറിവ് പുതുക്കൽ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, ഗതാഗത നിയമങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ,വ്യക്തി ശുചിത്വം, ആരോഗ്യ ശീലം,മൊബൈൽ ഫോൺ ഉപയോഗത്തിലെ വിവേചന ബുദ്ധി,പൊതുമുതൽ സംരക്ഷണം, നിയമങ്ങളെ കുറിച്ചുള്ള അറിവ്, പരസ്പര സഹകരണം തുടങ്ങിയവയാണ് ഈ കാലയളവിൽ പകർന്നു നൽകുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം.എൽ.എമാരായ എച്ച്. സലാം, ദലീമ, എം എസ് അരുൺകുമാർ, അഡ്വ. യു. പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.വി പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, റ്റി വി അജിത് കുമാർ, മണ്ണഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എസ്. സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം തിലകമ്മ വാസുദേവ്, ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ.എസ്.ശ്രീലത, ഡി.പി.സി. സമഗ്രശിക്ഷ കേരളം എം.എസ്.വിനോദ്, പി.ടി.എ പ്രസിഡന്റ് വി.വി. മോഹൻദാസ്, പ്രിൻസിപ്പൽ എൻ. മഞ്ജു, ഹെഡ്മിസ്ട്രസ് എം.സൈനബ, വൈസ് പ്രിൻസിപ്പൽ മേരി അഗ്നസ്, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share this story

Share

Related Stories