The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തിരുവനന്തപുരത്തിന് നന്ദി

എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും: മന്ത്രി വി ശിവൻകുട്ടിഅറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം മികച്ച പിന്തുണയാണ് നൽകിയതെന്നും അതിനു അനന്തപുരി നിവാസി…

Kerala09 Jan 2025, 1:20 PM 34,797
തിരുവനന്തപുരത്തിന് നന്ദി

എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും: മന്ത്രി വി ശിവൻകുട്ടി

അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം മികച്ച പിന്തുണയാണ് നൽകിയതെന്നും അതിനു അനന്തപുരി നിവാസികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താകുറിപ്പിൽ അറിയിച്ചു


എല്ലാ അർത്ഥത്തിലും സമ്പൂർണ വിജയമായിരുന്നു ഈ കലോത്സവം.

ഒരു പരാതി പോലുമില്ലാതെയാണ് മേള

കൊടിയിറങ്ങുന്നത്.

മേളയുടെ വിജയത്തിനായി രൂപീകരിച്ച 19

കമ്മിറ്റികളും ഒന്നിനൊന്നു മെച്ചമായി

പ്രവർത്തിച്ചു. മികച്ച കലാസൃഷ്ടികളാണ് കുട്ടികൾ കാഴ്ച വെച്ചത്. അപ്പീലുകൾ കുറഞ്ഞ കലോത്സവം എന്ന നിലയിലും ഈ കലോത്സവം മികച്ചു നിന്നു. കൃത്യസമയത്തു മത്സരങ്ങൾ തുടങ്ങാനും പൂർത്തിയാക്കാനും സാധിച്ചു.


കലോത്സവമേളകൾ എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേള ആയിരിക്കണം. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ പത്ത് ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന

മേളയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം.

ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന ഈ മഹോത്സവം

കൂട്ടായ്മയുടെയും പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി നിലനിൽക്കണം. ഇത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും

തിരിച്ചറിഞ്ഞു പ്രവർത്തിക്കണം.

ഒരൊറ്റ പരാതി പോലുമില്ലാതെ കലാമേള പൂർത്തിയാക്കാനായതു മികച്ച നേട്ടമാണ്.

വിധി നിർണയത്തിലും മറ്റും സ്വീകരിച്ച

കർശന നിലപാടുകളുടെ പരിണിത ഫലം

കൂടിയാണ് പരാതികൾ കുറയാൻ

കാരണമായത്.


അടുത്ത കലോത്സവം മുതൽ സ്‌കൂൾതലം തൊട്ടുള്ള വിധിനിർണയം പൂർണമായും

കുറ്റമറ്റതാക്കാനുള്ള നടപടികൾ

സ്വീകരിക്കും. വിധികർത്താക്കളെ നിശ്ചയിക്കുന്നത് മുതൽ കൃത്യമായ നിർവചനങ്ങളും മാനദണ്ഡങ്ങളും ഉണ്ടാവും.

കുറ്റമറ്റ വിധി നിർണയം സാധ്യമാക്കുന്നതിന് മാനുവലിൽ പരിഷ്‌കരണം നടത്തും. ഒപ്പം സാമ്പത്തിക പരാധീനത കലാപരമായ കഴിവിന്റെ വളർച്ചയ്ക്ക് കുട്ടികൾക്ക്

ഒരിക്കലും തടസ്സമാകാതിരിക്കാൻ മേളകളിൽ അനാവശ്യമായ ധാരാളിത്തം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.


നിലവിൽ ആയിരം രൂപയുള്ള

കലോൽസവ ഒറ്റത്തവണ സാംസ്‌കാരിക

സ്‌കോളർഷിപ്പ് ആയിരത്തി അഞ്ഞൂറ്

രൂപയായി ഉയർത്തുന്ന കാര്യം അന്തിമ നടപടികളിലാണെന്നു അറിയിച്ച ധന കാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനും മന്ത്രി പ്രത്യേക നന്ദി അറിയിച്ചു.


ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ

ജനതയുടെ കലാരൂപങ്ങൾ മേളയിൽ മത്സര ഇനമായി ഉൾപ്പെടുത്താനായി. കൂടുതൽ പ്രാദേശിക കലകളെ വരും മേളകളുടെ ഭാഗമാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്.


സംസ്ഥാനം മുഴുവൻ ഈ കലോത്സവത്തിന്റെ ആവേശം ഒട്ടും ചോരാതെ എത്തിക്കാൻ മാധ്യമങ്ങൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.

കുഞ്ഞു കലാകാരന്മാർക്ക് തങ്ങളുടെ

കലകൾ ലോകം മുഴുവൻ കാണിക്കാനുള്ള

ഒരു അവസരം കൂടിയാണിതിലൂടെ

ലഭിച്ചത്. മാധ്യമ പ്രവർത്തകർ നൽകിയ മികച്ച

പിന്തുണക്കും മന്ത്രി വാർത്താകുറിപ്പിൽ നന്ദി അറിയിച്ചു.


Share this story

Share

Related Stories