The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ലോകാരോഗ്യ സംഘടനയുടെ ടാപ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

ഇന്ത്യയിലെ സമ്പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിനായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദ…

Kerala12 Mar 2024, 9:50 PM 14,012
ലോകാരോഗ്യ സംഘടനയുടെ ടാപ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
ഇന്ത്യയിലെ സമ്പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിനായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ലോകാരോഗ്യ സംഘടന ആവിഷ്‌കരിച്ച പഠന പരിപാടിയായ ട്രെയിനിംഗ് ഇൻ അസിസ്റ്റീവ് പ്രോഡക്റ്റ്സ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സഹായക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾ, ഗ്രാമതല ആരോഗ്യ പ്രവർത്തകർ, വിദഗ്ദ്ധർ എന്നിവരെ പരിശീലിപ്പിക്കുന്നതിനായി നിപ്‌മറും, ഡബ്ലിയു എച്ച് ഒ യും ആളൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.



ഭിന്നശേഷി കുട്ടികൾക്ക് ഏറ്റവും നല്ല ചികിത്സാ സൗകര്യവും, പുനരധിവാസവും ശാക്തീകരണവും പരിശീലനവും നല്ല രീതിയിൽ ഏറ്റെടുത്ത് മുന്നോട്ടു പോവുകയാണ് സർക്കാർ. ടെക്നോളജിയുടെ സഹായത്തോടുകൂടി നിരവധി പുതിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തെറാപ്പി, ആരോഗ്യ സുരക്ഷാ സൗകര്യങ്ങളും ഉള്ള സമ്പൂർണ ഭിന്നശേഷി സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷി കുട്ടികളുടെ വളർച്ചയ്ക്കായി എല്ലാവിധ തെറാപ്പി സൗകര്യങ്ങളും തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി ഭൗതിക സാഹചര്യങ്ങളും എല്ലാമുള്ള പുനരധിവാസ ഗ്രാമങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നു. നാലിടങ്ങളിൽ പ്രാരംഭഘട്ടം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






പദ്ധതി പ്രകാരം പരിശീലനം നൽകുന്ന അംഗൻവാടി വർക്കർമാർ, ആശാവർക്കർമാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ ഗുണഭോക്താക്കളെ പ്രാഥമികമായി വിലയിരുത്തുകയും, അവസാന വിലയിരുത്തൽ നിപ്‌മറിലെ പ്രൊഫഷണലുകൾ നിർവഹിക്കുകയും ചെയ്യും. ഇത്തരത്തിൽ കണ്ടെത്തുന്ന ഗുണഭോക്താക്കൾക്ക് സഹായക ഉപകരണങ്ങൾ നൽകി പരിശീലനം നൽകും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിട്ടുള്ള ടി എ പി പാഠാവലി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത് നിപ്മറാണ്.






ആളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ് അധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എം വോക്ക് തൊഴിൽ പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.





ലോകാരോഗ്യ സംഘടനയുടെ ലൂസി പന്നേൽ, താഷി ടോബ്ഗേ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി . മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൺ, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ, ഇൻസ്റ്റിറ്റ്യൂഷൺ എത്തിക്സ് കമ്മിറ്റി ചെയർമാൻ ഡോ. വി രാമൻ കുട്ടി, നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. ബി മുഹമ്മദ് അഷീൽ, ടെക്നിക്കൽ ഓഫീസർ ഡോ. മുഹമ്മദ് അമീൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി ശ്രീദേവി, അക്കാദമിക്സ് ആൻ്റ് ടെക്നിക്കൽ ഡയറക്ടർ റിതു ഘോഷ്, ആളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മേരി ഐസക്, കൊച്ചുത്രേസ്യ ദേവസി, ആളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇവാസ് കാതറിൻ, നിപ്മർ സോഷ്യൽ വർക്ക് വകുപ്പ് മേധാവി സി.എസ് ശ്രീജ തുടങ്ങിയവർ സംസാരിച്ചു


Share this story

Share

Related Stories