The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി; നിയമസഭ പാസാക്കിയ ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം; തമിഴ്നാട് ഗവർണ്ണർ പിടിച്ചുവച്ച 10 ബില്ലികൾക്കും അംഗീകാരം

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ…

Kerala08 Apr 2025, 8:09 PM 12,984
ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി; നിയമസഭ പാസാക്കിയ ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം; തമിഴ്നാട് ഗവർണ്ണർ പിടിച്ചുവച്ച 10 ബില്ലികൾക്കും അംഗീകാരം
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്.

തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രീംകോടതി അംഗീകരിച്ചു. പത്തു ബില്ലുകൾക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരി അല്ലെങ്കിൽ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകൾ കോടതി വിധിയില്‍ ഉദ്ധരിച്ചു

അനുച്ഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ അവകാശമില്ല. ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവർണ്ണർക്ക് സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ഭരണഘടനയിൽ വീറ്റോ അധികാരം നൽകിയിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാന സർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.

Share this story

Share

Related Stories