The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് 2024 സമാപിച്ചു

 എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം ലക്ഷ്യം: മന്ത്രി. കെ രാജൻഎല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന ട്രാൻസ്…

Kerala20 Feb 2024, 6:35 PM 46,441
സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് 2024 സമാപിച്ചു

 എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം ലക്ഷ്യം: മന്ത്രി. കെ രാജൻ




എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് 2024 ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സ്ത്രീ- പുരുഷ- ട്രാൻസ്ജെൻഡർ വിത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും സർക്കാർ ചേർത്തു പിടിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിനെ സംബന്ധിച്ച് സവിശേഷമായ ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടതുണ്ട്. സർക്കാരിന് ഈ കാര്യത്തിൽ വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിനോട് സമൂഹത്തിനുള്ള അവഗണനയും അവർ അനുഭവിക്കുന്ന ഉൾവലിയലും ഇല്ലാതാക്കാൻ ബോധപൂർവ്വമായ ഇടപെടൽ നമ്മുടെ സമൂഹത്തിൽ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.


സാമൂഹ്യ നീതി വകുപ്പുമായി ചേർന്ന് വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയിൽ അവരുടെ ജീവനും ജീവിതവും വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ട്രാൻസ്ജെൻഡർ വ്യക്തികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സേവനങ്ങളും പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കും. അതുവഴി സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും ഉന്നമനം കൈവരിക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സമൂഹത്തിലേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗത്തെ ശാക്തീകരിക്കുക, സമ്പൂർണ പിന്തുണ നൽകുക, പൂർണമായ സാമൂഹിക പുനരധിവാസത്തിന് നേതൃത്വം കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കി വരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷയായ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലാണ് ആദ്യമായി ട്രാൻസ്ജെൻഡർ നയം രൂപികരിക്കപ്പെട്ടത്. സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് അംഗീകാരം ഉണ്ടാകണമെന്നാണ് സർക്കാർ നിലപാട്. വിദ്യാഭ്യാസത്തിലും തൊഴിലിലും നൈപുണ്യ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ജീവിത ഭഭ്രതയ്ക്കും സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിനൊപ്പമുണ്ട്. മനോഹരമായ വിവിധ കലാപരിപാടികളാണ് കലോത്സവത്തിൽ അരങ്ങേറിയതെന്നും മന്ത്രി പറഞ്ഞു.


ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രതിഭ അത് പല രീതിയിൽ ആവിഷ്കരിക്കപ്പെടുകയാണ്. അതിന് വേണ്ട പിൻബലം നൽകി കൊണ്ട് അവർക്കത് പ്രൊഫഷനായി തെരഞ്ഞെടുക്കാനും അതിലൂടെ ജീവിത മാർഗം കണ്ടെത്താനും സാധിക്കുമെങ്കിൽ അതിന് ഒപ്പം നിൽക്കാൻ സാമൂഹ്യ നീതി വകുപ്പ് ഉണ്ട്. ടൂറിസം കേന്ദ്രങ്ങൾ, കൾച്ചറൽ സെൻ്ററുകൾ തുടങ്ങിയിടങ്ങളിൽ ഇവർക്കായി സ്ഥിരമായ വേദികൾ സൃഷ്ടിക്കുക എന്ന ആശയം സാക്ഷാത്കരിക്കാൻ പ്രയത്നിക്കുമെന്നും ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി തിരിച്ചറിയൽ കാർഡ് , ഹെൽപ്പ് ലൈൻ സെൻ്റർ, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഹോസ്റ്റൽ സൗകര്യം, ഷെൽട്ടർ ഹോം തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു സമ്മാന വിതരണം നടത്തി. വാർത്ത പത്രികയുടെ പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നൽകി മന്ത്രി ആർ ബിന്ദു നിർവഹിച്ചു. സമാപന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ വിശിഷ്ടാതിഥിയായി. പട്ടികജാതി – പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, എം എൽ എ മാരായ പി.ബാലചന്ദ്രൻ, വി ആർ സുനിൽകുമാർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ തുടങ്ങിയവർ കലോത്സവത്തിൽ സന്ദർശനം നടത്തി.


 


Share this story

Share

Related Stories