The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം: സ്വാഗതസംഘം രൂപീകരിച്ചു

നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. തിരുവനന്തപുരം ജില്ലയി…

Kerala07 Feb 2024, 6:00 PM 34,787
സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം: സ്വാഗതസംഘം രൂപീകരിച്ചു

നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. തിരുവനന്തപുരം ജില്ലയിൽ ഭിന്നശേഷി വിഭാഗക്കാരെയും വയോജനങ്ങളെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാടിൽ, നവകേരള കാഴ്ചപ്പാട് – വയോജനങ്ങളും സർവ്വീസ് പെൻഷണർമാരും എന്ന ലക്ഷ്യങ്ങളോടെ പ്രമുഖ വ്യക്തിത്വങ്ങളുമായി മുഖ്യമന്ത്രി മുഖാമുഖം സംവദിക്കുന്ന പരിപാടി വൻ വിജയമാക്കി തീർക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.


ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 26ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആർ ഡി ആർ കൺവെൻഷൻ സെൻ്ററിൽ ആണ് നടക്കുക. വയോജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഫെബ്രുവരി 27 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നിയമസഭാ ഹാളിൽ നടക്കും.750 മുതൽ 1000 പേരെ മുഖാമുഖം പരിപാടികളിൽ പങ്കെടുപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.


പരിപാടിയിൽ അമ്പതു പേർക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉണ്ടാകും. മറ്റുള്ളവർക്ക് തൽസമയം ചോദ്യങ്ങൾ എഴുതി നൽകാനാവും. ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾ, വയോജന പ്രമുഖർ,ഭിന്നശേഷിക്കാരായ കലാ-കായിക-സാംസ്കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുകയെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.


ആയിരത്തിയൊന്ന് അംഗങ്ങളുള്ള ജനറൽ കമ്മിറ്റിയും ഇരുന്നൂറ്റിയൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളുമുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി. ആർ അനിൽ എന്നിവർ രക്ഷാധികാരികളാകുന്ന സ്വാഗതസംഘത്തിന്റെ ചെയർപേഴ്സൺ മന്ത്രി ഡോ. ആർ ബിന്ദുവാണ്. എംപിമാരായ എ എ റഹിം, ജോൺ ബ്രിട്ടാസ്, ജില്ലയിലെ എം.എൽ.എമാർ എന്നിവരെ വൈസ് ചെയർപേഴ്സൺമാരായി സമിതി തീരുമാനിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറും വിവിധ കമ്മിറ്റി ചെയർമാൻമാരായി ജില്ലയിലെ എം.എൽ. എമാരെയും തീരുമാനിച്ചു.


പി എം ജിയിലെ കേരള സംസ്ഥാന സയൻസ് ടെക്നോളജി മ്യൂസിയം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, ഡോ. ഇക്ബാൽ, വിവിധ സംഘടനാ ഭാരവാഹികൾ , വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.


Share this story

Share

Related Stories