The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലുവയിൽ ഏഴുവയസ്സുകാരനെ ഇടിച്ച കാർ കണ്ടെത്തി; ഡ്രൈവറും കാറുടമയും അറസ്‌റ്റിൽ

കുട്ടമശേരി ആനിക്കാട് കവലയിൽ ഓട്ടോയിൽനിന്ന്‌ തെറിച്ചുവീണ ഏഴുവയസ്സുകാരനെ ഇടിച്ച്‌ നിർത്താതെപോയ കാർ കണ്ടെത്തി. കാറോടിച്ചിരുന്ന ചെങ്ങമനാട്‌ മേയ്‌ക്കാട്‌ ഷാൻ നിവാസിൽ ഷാൻ (42), കാറുടമ തൃക്കാക്കര സ്വദേശിനി ര…

Kerala15 Feb 2024, 3:37 AM 28,300
ആലുവയിൽ ഏഴുവയസ്സുകാരനെ ഇടിച്ച കാർ കണ്ടെത്തി; ഡ്രൈവറും കാറുടമയും അറസ്‌റ്റിൽ
കുട്ടമശേരി ആനിക്കാട് കവലയിൽ ഓട്ടോയിൽനിന്ന്‌ തെറിച്ചുവീണ ഏഴുവയസ്സുകാരനെ ഇടിച്ച്‌ നിർത്താതെപോയ കാർ കണ്ടെത്തി. കാറോടിച്ചിരുന്ന ചെങ്ങമനാട്‌ മേയ്‌ക്കാട്‌ ഷാൻ നിവാസിൽ ഷാൻ (42), കാറുടമ തൃക്കാക്കര സ്വദേശിനി രഞ്‌ജിനി എന്നിവരെ ആലുവ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കാർ കസ്റ്റഡിയിലെടുത്തു.

ചൊവ്വ രാവിലെ 10ന് ആലുവ - പെരുമ്പാവൂർ റൂട്ടിൽ കുട്ടമശേരി ആനിക്കാട് കവലയിലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്ന് വാഴക്കുളം പ്രേം നിവാസിൽ പ്രജിത്ത്‌ - അശ്വതി ദമ്പതികളുടെ മകൻ നിഷികാന്ത് പി നായർ (ഏഴ്‌) റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെയെത്തിയ കാർ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോകുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
നിഷികാന്തിന്റെ അച്ഛൻ പ്രജിത്താണ് ഓട്ടോ ഓടിച്ചിരുന്നത്. നിഷികാന്തിന്റെ സഹോദരിയും ആറാം ക്ലാസുകാരിയുമായ നിരഞ്ജനയും ഓട്ടോയിൽ ഉണ്ടായിരുന്നു. ഉറക്കത്തിലായിരുന്നതിനാൽ എങ്ങനെയാണ് നിഷികാന്ത്‌ റോഡിലേക്ക് വീണതെന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവിയിൽനിന്നാണ് ഓട്ടോറിക്ഷയിൽനിന്ന്‌ വീഴുന്ന കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുന്ന ദൃശ്യം ലഭിച്ചത്.

നൊച്ചിമ സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയാണ് നിഷികാന്ത്. ആലുവ റെയിൽവേ സ്റ്റേഷനിൽ ലോറി ഡ്രൈവറായിരുന്ന പ്രജിത്ത് കുറച്ചുനാളായി വാഴക്കുളത്ത് ഓട്ടോറിക്ഷ ഓടിക്കുകയാണ്.

Share this story

Share

Related Stories