The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബം

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുൽ അനം അതിക്രൂരമായി മർദിച്ചെന്ന് കുടുംബം. തല മുതൽ കാലു വരെ അടിച്ചുചതച്ചു. ഉസ്ബക്കിസ്ഥാനിൽ നിന്ന് കേസിന്റെ വിവരങ്ങൾ ലഭ…

Kerala09 Jul 2026, 12:27 PM 5,206
‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബം
‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബം

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുൽ അനം അതിക്രൂരമായി മർദിച്ചെന്ന് കുടുംബം. തല മുതൽ കാലു വരെ അടിച്ചുചതച്ചു. ഉസ്ബക്കിസ്ഥാനിൽ നിന്ന് കേസിന്റെ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.പെൺകുട്ടികളും ആൺകുട്ടികളും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഹോസ്റ്റലിൽ സൗകര്യങ്ങളില്ല, ഭക്ഷണം കഴിക്കാൻ പോലും പ്രതിസന്ധിയുണ്ടെന്ന് കുടുംബം പറയുന്നു.

മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചുതന്നിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി മതപരിവർത്തനം നടത്താൻ സാവരിയെ നിർബന്ധിച്ചിരുന്നു. എന്നാൽ സാവരി അത് വിസമ്മതിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. കൂടെയുണ്ടായിരുന്ന സഹപാഠികളാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തിന്റെ കാരണം ഇതുരെ വ്യക്തമായിട്ടില്ല. ശരീരത്തിൽ നിറയെ മുറിവുകളുണ്ടെന്ന് കുടുംബം പറയുന്നു.

പ്രതിക്ക് നാട്ടിലേക്ക് എത്താനുള്ള സാഹചര്യം തടയാനാണ് നാട്ടിൽ റീപോസ്റ്റ്‌മോർട്ടം നടത്തി കേസ് സ്‌ട്രോങ് ആക്കിയതെന്ന് കുടുംബം പറഞ്ഞു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മാത്രമാണ് അവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് മുറിവുകളോ ക്രൂരതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു. സാവരിയ ബസന്തിന്റെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റമോർട്ടം ചെയ്യും. പെൺകുട്ടിയുടെ സഹപാഠിയും പെരിന്തൽമണ്ണ സ്വദേശിയുമായ സാദറുൽ അനം നിലവിൽ ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.

പ്രതി സാദറുൽ അനം മുമ്പും ഉപദ്രവിച്ചിരുന്നതായാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തിൽ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രതി സാദറുൽ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട 22 വയസുകാരി സാവരിയ ബസന്തും 23 കാരനായ പ്രതി സദാറുൽ അനമും.

Share this story

Share

Related Stories